പഞ്ചായത്ത് റോഡിൽ മാലിന്യക്കൂമ്പാരം: ഗതാഗത തടസ്സം
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അഴീക്കൽ വാർഡിൽ ദുർഗ്ഗാക്ഷേത്രത്തിന് സമീപത്തെ പുനത്തിൽ ഭാഗത്തെ റോഡിൽ മാലിന്യക്കൂമ്പാരം. ശക്തമായ മഴയിൽ വെള്ളത്തിൻ്റെ ഒഴുക്കിൽ ഒലിച്ചു വന്ന മാലിന്യങ്ങളാണ് റോഡിൽ കൂമ്പാരമായിക്കിടക്കുന്നത്. ഓവ്ചാൽ മണ്ണും മാലിന്യവും നീക്കി ശുചീകരിക്കുന്ന പ്രവൃത്തി ഇവിടെ നടക്കാത്തതാണ് കാരണം.
തെങ്ങിൻ്റെ ഓലയും ചപ്പ് ചവറുകളും ഉൾപ്പെടെയുള്ള മാലിന്യമാണ് റോഡിൽ മൂന്നിടങ്ങളിലായി കൂമ്പാരമായിക്കിടക്കുന്നത്. ഈ റോഡിൽ നിന്നും പരിമഠം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പോകാനുള്ള നടപ്പാതയിൽ ചില പരിസരവാസികൾ മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. ഈ മാലിന്യമാണ് റോഡിലേക്ക് ഒഴുകിയെത്തിയത്. പഞ്ചായത്ത് അംഗത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് രണ്ട് ദിവസമായിട്ടും റോഡിൽ നിന്നും മാലിന്യം നീക്കാനോ ഓവ്ചാലും നടപ്പാതയും വൃത്തിയാക്കാനോ നടപടിയുണ്ടായില്ലെന്നാണ് പരാതി. മാലിന്യക്കൂമ്പാരം കാരണം ഇത് വഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു.




Post a Comment