o മീത്തലെ അടിപ്പാത ആർഡി ഒസ്ഥലം സന്ദർശിച്ചു
Latest News


 

മീത്തലെ അടിപ്പാത ആർഡി ഒസ്ഥലം സന്ദർശിച്ചു

 മീത്തലെ അടിപ്പാത ആർഡി ഒസ്ഥലം സന്ദർശിച്ചു.



വടകര : മീത്തലെ മുക്കാളി അടിപാതയുടെ ആവശ്യകതയെകുറിച്ച് പഠനം നടത്താൻ ആർഡിഒ . കെ.കെ. പ്രസിൽ സ്ഥലം സന്ദർശിച്ചു. സമരസമിതി, രാഷ്ട്രീയ പാർട്ടി, ജനപ്രതിനിധികൾ അടിപാതയുടെ ആവശ്യകതകൾ വസ്തുനിഷ്ഠമായി പ്രതിനിധി സംഘങ്ങൾക്ക് വരച്ചുകാട്ടി. കൃത്യമായ സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചില്ലെങ്കിൽ ചോമ്പാൽഹാർബർ നാമവശേഷമാകുമെന്നും ആയിരകണക്കിന് മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുമെന്നും ആർഡിഒ മുമ്പാകെ ആശങ്ക അറിയിച്ചു. ഈ വിഷയം അനുഭാവപൂർവ്വം ദേശീയപാത അതോറിറ്റി അറിയിക്കുമെന്ന് പ്രതിനിധി സംഘം ഉറപ്പ് നൽകി. എം. വി. ജയപ്രകാശ്, പിലാക്കണ്ടി അനിത, എ സുരേഷ്, പി.പി. ശ്രീധരൻ, കെ.പി. വിജയൻ,ഹാരിസ് മുക്കാളി, കെ.പി. ജയകുമാർ, കൈപ്പാട്ടിൽ ശ്രീധരൻ, വി.പി. മോഹൻദാസ് , പുരുഷു രാമത്ത്, കേളോത്ത് ഇസ്മായിൽ, രാജൻ പള്ളി പറമ്പത്ത്, പ്രമോദ് മാട്ടാണ്ടി, പി.പി. പുരുഷു . ഷംസീർ ചോമ്പാല പങ്കെടുത്തു

Post a Comment

Previous Post Next Post