o ശരിയായ കാഴ്ചപ്പാടിന് സാസ്ക്കാരികപഠനം അനിവാര്യം - വിചാരകേന്ദ്രം
Latest News


 

ശരിയായ കാഴ്ചപ്പാടിന് സാസ്ക്കാരികപഠനം അനിവാര്യം - വിചാരകേന്ദ്രം

 ശരിയായ കാഴ്ചപ്പാടിന് സാസ്ക്കാരികപഠനം അനിവാര്യം - വിചാരകേന്ദ്രം


ഭാരതീയവിചാരകേന്ദ്രം മാഹിയിലെ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച സംസ്കൃതി പാഠശാലയിൽ സമാപന സഭയിൽ സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്‌ പ്രഭാഷണം നടത്തുന്നു.

കണ്ണുർ ജില്ലാ സമിതിയംഗം ബി. വിജയൻ വേദിയിൽ


മാഹി: പുതിയ തലമുറയിൽ ശരിയായ കാഴ്ചപ്പാട് വളർത്താൻ സാസ്ക്കാരിക പഠനം അനിവാര്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദർശി വി. മഹേഷ് അഭിപ്രായപ്പെട്ടു.


നാടിനെ കുറിച്ചും ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചും കണ്ണ് തുറന്ന് കാണാൻ അക്കാദമിക് പഠനം കൊണ്ട് സാധിക്കാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മാഹിയിലെ ചാലക്കര ഉസ്മാൻ ഗവ ഹൈസങ്ങൂളിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സംസ്കൃതി പാഠശാലയുടെ സമാരോപ് പരിപാടിയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .


പ്രകൃതിയേയും ചുറ്റുപാടിനെയും മനസ്സിലാക്കാത്ത സമുഹത്തിന് നാടിനെ മുന്നോട്ട് നയിക്കാൻ സാധ്യമല്ല. പ്രകൃതിയേയും ചുറ്റുപാടിനെയും ചൂണ്ടിക്കാണിക്കുക എന്നതാണ് സംസ്കൃതി പാഠശാലകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാക്യാനങ്ങൾ ശരി തെറ്റുകളെ നിർവചിക്കുന്ന കാലത്ത് ശരിയായ വീക്ഷണത്തെ ശരിയായ തരത്തിൽ പകർന്ന് കൊടുക്കണം. ഇതിഹാസങ്ങളും പുരാണങ്ങളും പൂജാബിംബങ്ങൾ എന്നതിനപ്പുറത്തേക്ക് സാമൂഹ്യ മൂല്യം ഉള്ളതായി പുതുതലമുറക്ക് ബോധ്യപ്പെടണം.


ഭഗവത് ഗീത നൽകുന്ന വ്യക്തിത്വവികസനമനോഭാവത്തെ സാമൂഹ്യവീക്ഷണ കലയെ മതസംസ്ക്കാര നിർവചനങ്ങളെ വിശാലവീക്ഷണത്തെ ഒന്ന് പകർന്ന് കൊടുക്കാതെ വെറും ശ്ലോകപഠനത്തിൽ ഒതുക്കി നിർത്തുന്നതിൽക്കൂടി പുതിയ തലമുറക്ക് ഇതിൽക്കൂടി ലഭിക്കേണ്ടിയിരുന്ന വലിയ അറിവുകളാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. കണ്ണൂർ ജില്ലാസമിതിയംഗം ബി. വിജയൻ അധ്യക്ഷനായിരുന്നു. കെ. പി. മനോജ്‌ സ്വാഗതം പറഞ്ഞു.

ജനനി പ്രകാശൻ നന്ദി പറഞ്ഞു.


രാവിലെ 9 മണിക്ക് പരിസ്ഥിതി എന്ന വിഷയത്തിൽ അഡ്വ. കെ.അശോകൻ സംസാരിച്ചു. 

ഇന്ത്യ  ബുക്ക്‌ ഓഫ് റിക്കോർഡ് കരസ്ഥമാക്കിയ കുമാരി ആഗ്ന എസ് ചിത്രനെ ആദരിച്ചു.


പുതുതലമുറ നിത്യ ജീവിതത്തിൽ പകത്തേണ്ടുന്ന ജീവിത രീതികളെക്കുറിച് തുടർന്ന് നടന്ന യോഗയെക്കുറിച്ചുള്ള ക്ലാസ്സിൽ രാജീവ് ഗാന്ധി ഗവ. ആയുർവേദ മെഡിക്കൽ കോളജിലേ യോഗ ടീച്ചർ ഡോ: സി.കെ. റീമ സംസാരിച്ചു.


11 മണിക്ക് നടന്ന സിവിൽ സർവ്വീസ് പരിചയം എന്ന വിഷയത്തിൽ സങ്കൽപ് ഐ.എ.എസ് അക്കാദമിയിലെ ഹരി ഗോവിന്ദ് ക്ലാസ്സ് എടുത്തു. ഡോ. കെ ചന്ദ്രൻ ആമുഖഭാഷ ണംനടത്തി. ഭക്ഷണത്തിന് ശേഷം നടന്ന ഭാരതീയ യുവത്വം സ്വപ്നവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ എം. ഹരീന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് മാർഗനിർദ്ദേഹം നൽകി. അഡ്വ ബി. ഗോകുലൻ ആമുഖഭാഷണം നടത്തി.   എ.കെ. ധർമ്മരാജ് , ജയസൂര്യ ബാബു. ജനനിപ്രകാശൻ, വി.പി കൃഷ്ണരാജ്, പി. ടി. ദേവരാജൻ തുടങ്ങിയവർ രണ്ട് ദിവസങ്ങളിലായ് നടന്ന പാഠശാലയ്ക്ക് നേതൃത്വംനൽകി.

Post a Comment

Previous Post Next Post