ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി വൈചാരികസദസ്സ് സംഘടിപ്പിച്ചു,
മാഹി:ചട്ടമ്പിസ്വാമികൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളീയ നവോത്ഥാനത്തിന് നേതൃപരമായ പങ്കു വഹിച്ച മഹാനായിരുന്നു എന്ന് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി വിലയിരുത്തി. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി പ്രതിമാസം സംഘടിപ്പിക്കുന്ന വൈചാരികസദസ്സിൽ, ചട്ടമ്പിസ്വാമികളുടെ നവോത്ഥാന പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഭാരതീയവിചാരകേന്ദ്രം ജില്ലാസമിതിയംഗം ബി. വിജയൻ പ്രബന്ധം അവതരിപ്പിച്ചു. ധർമരാജ് എ. കെ. അധ്യക്ഷം വഹിച്ചു. ജയസൂര്യ ബാബു, എം. ഭരത് ദാസ്, ബി. ഗോകുലൻ, പ്രകാശൻ ജനനി, അശോകൻ പള്ളൂർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.കെ. പി. മനോജ് സ്വാഗതവും, വിജേഷ് വിജയമന്ദിരം നന്ദിയും പറഞ്ഞു.

Post a Comment