പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു
മാഹി: പന്തക്കൽ പി.എം.ശ്രീ ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ 1979-80 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യർഥികൾ ഒത്തു ചേർന്നു.46 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒത്തു ചേരൽ. പൂർവ്വ വിദ്യാർഥിയും, സംഘടനയുടെ അമരക്കാരനുമായ സുജൻ പന്തക്കലിൻ്റെ വീട്ടിലാണ് ഒത്തു ചേർന്നത്. മൺമറഞ്ഞു പോയ സഹപാഠികളേയും, അധ്യാപകരേയും അനുസ്മരിച്ചു.
സംഘടനയിലെ കേണൽ വിനോദ് ,റിട്ട. എസ്.ഐ. വ്രജനാഥൻ, മുൻ കൗൺസിലർ സി. സോമൻ, റിട്ട. അധ്യാപികയായ സുനിത എന്നിവർ സംസാരിച്ചു.

Post a Comment