ആരോഗ്യ ഇൻഷൂറൻസ് പുന:സ്ഥാപിക്കണം
മാഹി: 2021 വരെ പുതുച്ചേരി സർക്കാർ പെൻഷനേർ സിന് വേണ്ടി നടപ്പിലാക്കിയിരുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പുന:സ്ഥാപിക്കണമെന്ന് പുതുച്ചേരി പെൻഷനേർസ് അസോസിയേഷൻ മാഹി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
മെയ് 11 ന് മാഹി തീർത്ഥ ഹോട്ടലിൽ ചേർന്ന വാർഷിക സമ്മേളനം മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ: ആൻ്റണി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് പ്രകാശ് മംഗലാട്ട് സ്വാഗതവും സിക്രട്ടറി എം.കെ.വിജയൻ റിപ്പോർട്ടും അവതരിപ്പിച്ചു .സി.എച്ച്. പ്രഭാകരൻ, പി.ടി. പ്രേമരാജ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ആൻ്റണി ഫർണാണ്ടസ് (പ്രസിഡണ്ട്, ) എം.കെ.വിജയൻ (സെക്രട്ടറി, ) പി.കെ. ബാലകൃഷ്ണൻ പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡണ്ട്)
സി.എച്ച്. പ്രഭാകരൻ. കെ. ശൈലജ (ജോ:സെക്രട്ടറി) പി.ടി. പ്രേമരാജൻ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment