o മാഹി കോളജ ഭൂമി വിട്ടുകൊടുക്കരുത്
Latest News


 

മാഹി കോളജ ഭൂമി വിട്ടുകൊടുക്കരുത്


 *മാഹി കോളജ ഭൂമി വിട്ടുകൊടുക്കരുത്.* 



മാഹിയിലെ കമ്യൂണിറ്റ് കോളജ് കാംപസിന്  മാഹി മഹാത്മ ഗാന്ധി കോളേജ് ഭൂമി വിട്ടുകൊടുക്കാൻ ആവില്ല എന്ന കോളജ് അധികൃതരുടെ തീരുമാനം കോളജ് പൂർവ്വവിദ്യാർത്ഥി സംഘടന സ്വാഗതം ചെയ്തു. ആയുർവേദ മെഡിക്കൽ കോളജിന് ആർട്ട്സ് ബ്ലോക്ക് വിട്ടുകൊടുത്തതോടെ സ്ഥലം പരിമിതി കൊണ്ടു വീർപ്പുമുട്ടുന്ന സ്ഥിതിയാണ് കോളജ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതോടെ നാലുവർഷ ഡിഗ്രി കോഴ്സുകൾ കോളജിൽ തുടങ്ങേണ്ടതുണ്ടു. പന്ത്രണ്ട് ക്ലാസുമുറികൾ കോളജിന് ഇനിയും ആവശ്യമായി തീർന്നിരിക്കുകയാണ്. നിലവിൽ ഒരു ഓഡിറ്റോറിയം പോലുമില്ലാത്ത കോളജിന് മാഹി മുൻ എം.എൽ.എ ഡോ:വി.രാമചന്ദ്രൻ്റെ അഭ്യർത്ഥനപ്രകാരം മുൻ മുഖ്യമന്ത്രി വി.നാരായണസാമി അനുവദിച്ച നിർദ്ദിഷ്ട സുവർണ്ണ ജൂബിലി സ്മാരക കെട്ടിട്ടത്തിനായി കോളജ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഡിഗ്രി, പി.ജി കോഴ്സുകൾക്കായ് സാധാരണക്കാരുടെ കുട്ടികൾ ആശ്രയിക്കുന്ന ഏക കലാലയമാണ് മാഹാകോളജ് . സ്ഥല പരിമിതി കാരണം പുതിയ കോഴ്സുകൾ തുടങ്ങാൻ ആവാത്ത ഈ സാഹചര്യത്തിൽ കമ്യൂണിറ്റി കോളജിന്  ഭൂമി വിട്ടുകൊടുക്കുവാൻ കോളജിനോട് ആവശ്യപ്പെടുന്നത് കോളജിൻ്റെ നാശത്തിനെ ഇടയാക്കുകയുള്ളു. 


12 ഡിഗ്രി കോഴ്സുകളും രണ്ട് പി.ജി. കോഴ്സുകളുമുള്ള കോളജിൽ ഇന്ന് തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. കോളജിനെ തകർക്കാൻ മാത്രം ഉതകുന്ന ശ്രമത്തിൽ നിന്ന്  ബന്ധപ്പെട്ടവർ പിൻമാറണമെന്ന് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സി.എച്ച് പ്രഭാകരനും സെക്രട്ടറി എം.പി. ശിവദാസനും സംയുക്ത പ്രസ്താവനയിൽ സർവ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ട്. ഇക്കാര്യത്തിൽ ഇടപ്പെടാൻ പുതുച്ചേരി മുഖ്യമന്തി, വിദ്യാഭാസ മന്ത്രി, മാഹി എം എൽ എ എന്നിവരോട് അസോസിയേഷൻ അഭ്യർത്ഥിച്ചു

Post a Comment

Previous Post Next Post