o കല്ലായ്-പന്തക്കൽ റോഡ് വീതി കൂട്ടൽ - പദ്ധതി നടപ്പായില്ല. ഗതാഗതാ ക്കുരുക്ക് ഒഴിയാതെ കല്ലായ് റോഡ്
Latest News


 

കല്ലായ്-പന്തക്കൽ റോഡ് വീതി കൂട്ടൽ - പദ്ധതി നടപ്പായില്ല. ഗതാഗതാ ക്കുരുക്ക് ഒഴിയാതെ കല്ലായ് റോഡ്

 കല്ലായ്-പന്തക്കൽ റോഡ് വീതി കൂട്ടൽ - പദ്ധതി നടപ്പായില്ല. ഗതാഗതാ ക്കുരുക്ക് ഒഴിയാതെ കല്ലായ് റോഡ്



പന്തക്കൽ: മാഹിയിലെ കല്ലായ് ഭാഗത്ത് നിന്ന് പന്തക്കൽ മൂലക്കടവ് വരെയുള്ള റോഡ് വികസനം യാഥാർഥ്യമാകാതെ കിടക്കുകയാണ്.കല്ലായ് മുതൽ മൂലക്കടവ് വരെ ആറര കിലോമീറ്റർ ദൂരമാണ് വീതി കൂട്ടേണ്ടത്.

     കാലങ്ങളായി ചർച്ച ചെയ്യുന്ന കല്ലായ് റോഡ് വികസനം അനന്തമായി നീളുകയാണ്. സ്ഥലം ഏറ്റെടുത്ത് നൽകാനുള്ള ഫണ്ട് ലഭിക്കാത്തതാണ് പ്രധാന കാരണം. 20 കോടിയോളം സ്ഥലം ഏറ്റെടുപ്പിനുള്ള തുക വേണം. 2007 ൽ പുതുച്ചേരി റവന്യു-സർവ്വെ വകുപ്പ് ഡി.മാർക്കേഷൻ നൽകിയതല്ലാതെ റോഡിൻ്റെ വികസന കാര്യം നടക്കാതെ പോകുകയാണ്. 

      പുതുച്ചേരി സർക്കാറിൻ്റെ അധീനതയിലുള്ള പി.ആർ.ടി.സി., മാഹി കോപ്പറേറ്റീവ് സൊസൈറ്റി, സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന പുതുച്ചേരി സർക്കാറിൻ്റെ ബസുകൾ എന്നിവയുൾപ്പെടെ 12 ൽ പരം ബസ്സുകൾ ഈ  വീതി കുറഞ്ഞ റോഡിൽ സർവീസ് നടത്തുന്നുണ്ട്.കൂടാതെ സ്വകാര്യ സ്ക്കൂളുകളുടെ ബസ്സുകളും ആവുമ്പോൾ സ്ക്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ച്ചയാണ്. ചെറിയ വാഹനങ്ങളും, ഇരുചക്ര വാഹനങ്ങളും സൈഡ് ലഭിക്കാതെ ബസ്സുകളുടെ പിറകിൽ ഇഴഞ്ഞ് നീങ്ങേണ്ട അവസ്ഥയാണ്. വളവുകളും, വീതി കുറഞ്ഞ ചാലക്കര ഭാഗങ്ങളിലെല്ലാം അപകടം പതിയിരിക്കുന്നുണ്ട്. കുട്ടികളടക്കം നടന്നു പോകുന്നവർ ദുരിതത്തിലാണ്.മഴക്കാലത്ത് ചിലയിടങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടും - കഴിഞ്ഞ ദിവസം പള്ളുർ മേൽപ്പാലത്തിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീ വെള്ളക്കെട്ടിൽ വീണ്  പരിക്കേറ്റിരുന്നു. വാഹനം വരുന്നത് കണ്ട് വസ്ത്രത്തിൽ ചെളിവെള്ളം ഏൽക്കാതിരിക്കാൻ ഓടിയപ്പോൾ അപകടം സംഭവിച്ചതായിരുന്നു. നിരവധി ഇരുചക്ര വാഹനങ്ങൾ വൈദ്യുതി തൂണിലും മറ്റും ഇടിച്ച് കയറി അപകടങ്ങളും നടക്കുന്നുണ്ട്.

  റോഡ് വീതി കൂടിയാൽ ഇത്തരം അപകടങ്ങളും, ഗതാഗതക്കുരുക്കും ഒഴിവാകും -മാഹി ജോയിൻ്റ് ഫോറം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ റോഡ് വികസിപ്പിക്കുവാൻ നിവേദനം നൽകിയിട്ടുണ്ടെങ്കിലും പദ്ധതി നടക്കുന്നില്ല.ഫണ്ട് പ്രശ്നം നീളുന്നതിനാൽ ഘട്ടം ഘട്ടമായി റോഡ് വികസനം പൂർത്തിയാക്കുവാനുള്ള നടപടിയുമായി മുന്നോട്ട് പോകാനും ആലോചിക്കുന്നുണ്ട്. മുൻ എംഎൽഎ മാർ റോഡ് വികസിപ്പിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എം എൽ എ  അഡ്വ.ടി.അശോക് കുമാറും പദ്ധതി നടപ്പാവാൻ ശ്രമിച്ച് വരികയാണ്

Post a Comment

Previous Post Next Post