o പള്ളൂരിൽ മോഷണം നടത്തിയ സംഘം പിടിയിലായതായി സൂചന*
Latest News


 

പള്ളൂരിൽ മോഷണം നടത്തിയ സംഘം പിടിയിലായതായി സൂചന*

 *കൊയിലാണ്ടിയിൽ വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി* 




 *പള്ളൂരിൽ മോഷണം നടത്തിയ സംഘമെന്ന് സൂചന* 



 പൂക്കാട് വീടുകളിൽ മോഷണം നടത്തിയവരെ  കൊയിലാണ്ടി പോലീസ്   സാഹസികമായി പിടികൂടി




ഇന്നലെ പുലർച്ചെ ശ്രീധരൻ് എന്നയാളുടെ  വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട് തഞ്ചാവൂർ ചെങ്കി പെട്ടി മുത്തു (32). തഞ്ചാവൂർ വല്ലം എംജിആർ നഗർ വിജയൻ (38), മണി എന്നിവരാണ് പിടിയിലായത്. 


പിടിയിലായ മണി നിലവിൽ ധർമ്മടം പോലീസ് സ്റ്റേഷനിലാണുളളത്.


മലപ്പുറം തേഞ്ഞിപ്പാലത്ത് വാടക ക്വാട്ടേസിൽ താമസിക്കുകയായിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ ഒളി സങ്കേതം മനസ്സിലാക്കിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്


ഇതേ മോഷ്ടാക്കൾ തന്നെയാണ് പള്ളൂരിലും മോഷണം നടത്തിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്


പള്ളൂരിൽ നിന്നും മോഷ്ടിച്ച ബൈക്ക്  കുഞ്ഞിപ്പള്ളിയിൽ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയിരുന്നു

തുടർന്ന് നടന്ന അന്വേഷണത്തിൽ സംഘം  ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോവുന്നതായി കണ്ടെത്തി


ഓട്ടോക്കാരനെ കണ്ടെത്തി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ കൊയിലാണ്ടിയിൽ പിടിയിലായത്


ചോദ്യം ചെയ്യലിൽ പള്ളൂരിലെ മോഷണവും പ്രതികൾ നടത്തിയതായുള്ള സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു

Post a Comment

Previous Post Next Post