*സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ പ്രവേശിച്ചു*
ഇന്ന് നടക്കുന്ന രണ്ടാമത് സെമി ഫൈനലിൽ
ബേബി ബേയ്ക്സ് ഹണ്ടേർസ് കൂത്തുപറമ്പ്
KRSC കോഴിക്കോടിനെ നേരിടും
മാഹി : സ്പോർട്സ് ക്ളബ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൽ ഇന്നലെ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളിന് ടൗൺ സ്പോർട്സ് ക്ലബ്ബ് ,വളപട്ടണത്തെ തോൽപ്പിച്ചു കൊണ്ട് ഫൈനലിൽ പ്രവേശിച്ചു.
സൂപ്പർ സ്റ്റുഡിയോക്ക് വേണ്ടി വിശാഖ് , തിമോ എന്നിവർ ഗോളുകൾ നേടി
സൂപ്പർ സ്റ്റുഡിയോ താരം തിമോ യെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു
വിശിഷ്ടാതിഥികളായി തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി ടൂർണ്ണമെന്റ് കമ്മിറ്റിയംഗം ജയബാലു, തലശ്ശേരി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ. എന്നിവർ താരങ്ങളെ പരിചയപ്പെട്ടു
ഇന്ന് (Jan 13)
രണ്ടാമത് സെമി ഫൈനലിൽ
ബേബി ബേയ്ക്സ് ഹണ്ടേർസ് കൂത്തുപറമ്പ്
KRSC കോഴിക്കോടിനെ നേരിടും

Post a Comment