*കെ ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി*
കളത്തിൽ ശങ്കരൻ മാഷുടെയും മഠത്തിൽ പൊയിൽ മാതുവിന്റെയും മകനും മാഹി ജവഹർലാൽ നെഹ്റു ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപകനുമായ പന്ന്യന്നൂർ വിശ്രാന്തിയിലെ കെ ഗോവിന്ദൻ (80) നിര്യാതനായി.
പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകസമിതി അംഗവും ഒരേ ഭൂമി ഒരേ ജീവൻ പരിസ്ഥിതി മാസികയുടെ ചീഫ് എഡിറ്ററും ആയിരുന്നു.
ഭാര്യ :പാനൂർ കെ കെ വി എം ഹയർസെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപിക കെ പ്രേമവല്ലി.
മക്കൾ :ദീപ്തി (കാപ്പാട് ), ഡോക്ടർ സൂര്യ (പുതുച്ചേരി).
മരുമക്കൾ : മനോജ് മേലെക്കണ്ടി (ജി എച്ച് എസ് എസ് പുഴാതി ) ഡോക്ടർ ശിവപ്രസാദ് (പുതുച്ചേരി ).
സഹോദരങ്ങൾ ശ്രീധരൻ (റിട്ടയേഡ് ആർമി), ശ്രീമതി (റിട്ടയേർഡ് അധ്യാപിക, മൂരിയാട് സെൻട്രൽ യു പി സ്കൂൾ), പവിത്രൻ (ആമ്പിലാട്) ശശികുമാർ (റിട്ടയേർഡ് പ്രധാനാധ്യാപകൻ , തിരുവാൽ യുപി സ്കൂൾ) പരേതനായ വിജയൻ (കണ്ണം വെള്ളി).

Post a Comment