*മാഹി ശ്രീകൃഷ്ണ ക്ഷേത്രം രഥഘോഷയാത്ര ആരംഭിച്ചു*
മാഹി: മബോറിലെ കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. രഥഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് പൂഴിത്തല, പാറക്കൽ, മുനിസിപ്പൽ ഓഫീസിന് മുൻവശം, മൈതാനം റോഡ്, റസിഡൻസി റോഡ്, പോലീസ് സ്റ്റേഷൻ, പഴയ പോസ്റ്റാഫീസിന്റെ പടിഞ്ഞാറ് വശമുള്ള റോഡ്, സുബ്രഹ്മണ്യക്ഷേത്രം, ഹരീശ്വരക്ഷേത്രം, ഹരീശ്വരക്ഷേത്രത്തിന്റെ മുന്നിലുള്ള റോഡിൽ കയറി മെയിൻ റോഡ് വഴി ലാഫാർമ റോഡ്, വേണുഗോപാലക്ഷേത്രം, സ്റ്റേഷൻ റോഡ് ചൂടിക്കോട്ട വഴി ക്ഷേത്രത്തിലെത്തിച്ചേരും
ജനുവരി 22 ന് രാത്രി ഏഴിന് തിടമ്പ് നൃത്തവും തുടർന്ന് പള്ളിവേട്ടയും നടക്കും
23 ന് രാവിലെ 8 മണിക്ക് ആറാട്ടും തുടർന്ന്
പത്ത് നാൾ നീണ്ട് നിന്ന ഉത്സവം കൊടിയിറങ്ങും


Post a Comment