*ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടക്കൊരുമകൻ ചുഴലി ഭഗവതി ക്ഷേത്രം: താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു*
മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടക്കൊരുമകൻ ചുഴലി ഭഗവതി ക്ഷേത്രാങ്കണത്തിൽ പുതുക്കിപ്പണിത ചുഴലി ഭഗവതി ക്ഷേത്രത്തിൻ്റെ താക്കോൽ കൈമാറ്റം ചടങ്ങ് ഭക്ത്യാദരപൂർവ്വം നടന്നു. തയ്യിൽ മനോഹരൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നവീകരണക്കമ്മിറ്റി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സഹകരണത്തോടെയാണ് നിശ്ചിത സമയത്തിനുള്ളിൽ ക്ഷേത്രം നവീകരിച്ചത്. 20 ലക്ഷത്തിൽപ്പരം രൂപ നവീകരണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിൽ
അഞ്ചര ലക്ഷത്തോള രൂപ ക്ഷേത്രത്തിൻ്റെ ചെമ്പ് മേയലിന് ചിലവായിട്ടുണ്ട്. ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിനായി സ്വരൂപിച്ച ഒരുലക്ഷം രൂപയും ട്രസ്റ്റ് ചെയർമാൻ ഹരിദാസൻ പിരാട്ട്യത്തിന് കൈമാറി. താക്കോൽ കൈമാറ്റച്ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ ദിനേശൻ പിരാട്ട്യത്ത്, ശ്രീലകം ശ്രീധരൻ നായർ എന്നിവർ പങ്കെടുത്തു.

Post a Comment