പാലിയേറ്റീവ് കുടുംബ സംഗമം നടത്തി
ന്യൂ മാഹി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ന്യൂമാഹി പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ന്യൂ മാഹി എം മുകുന്ദൻ പാർക്കിൽ വെച്ച് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് സെയ്ത്തു എം കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സഹിന എ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത പ്രദീപ്, മഞ്ജുഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷർമിള കെ.സി ,വാർഡ് മെമ്പർ അസ്‌ലം ടി എച്ച്, ഹെൽത്ത് ഇൻസ്പെക്ടർ ടെന്നിസൺ തോമസ് , ഐആർ പി സി പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിറാജ് എൻ നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, ആശ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ സി ഡി എസ്സ്, പാലിയേറ്റിവ് പ്രവർത്തകർ, പാലിയേറ്റീവ് കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ ങ്ങളായ കലാപരിപാടികൾ അരങ്ങേറി , സംഗമത്തിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി.

Post a Comment