o ദൈവത്തിനും, ദേവാലയത്തിനും അപ്പുറമാണ് മനുഷ്യൻ, മനസിന് നല്ല മനുഷ്യനാവാനുള്ള ഉത്ബോധനം നൽകണം - ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ.*
Latest News


 

ദൈവത്തിനും, ദേവാലയത്തിനും അപ്പുറമാണ് മനുഷ്യൻ, മനസിന് നല്ല മനുഷ്യനാവാനുള്ള ഉത്ബോധനം നൽകണം - ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ.*

 *ദൈവത്തിനും, ദേവാലയത്തിനും അപ്പുറമാണ് മനുഷ്യൻ, മനസിന് നല്ല മനുഷ്യനാവാനുള്ള ഉത്ബോധനം നൽകണം - ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ.* 



മാഹി :കണ്ണൂർ ജില്ലാ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 114-ാം ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും, 64-ാം ശ്രീ നാരായണ ധർമ്മമീമാംസ പരിഷത്തും മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിലെ ഗുരു മുനി നാരായണ പ്രസാദ് നഗറിൽ ശിവഗിരി മഠം ധർമ്മ സംഘം ജനറൽ സിക്രട്ടറി  ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു


രാവിലെ 10 മണിക്ക് മാഹി ടൗണിൽ നടന്ന ഘോഷയാത്രയ്ക്ക് ശേഷം മാഹി മുൻസിപ്പൽ ഗ്രൗണ്ടിൽ  ശുഭാംഗാനന്ദ സ്വാമികൾ പതാക ഉയർത്തി.



ശേഷം  ഗുരു മുനി നാരായണ പ്രസാദ് നഗറിൽ ഒരുക്കിയ വേദിയിൽ വെച്ച് വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.


ദൈവത്തിനും, ദേവാലയത്തിനും അപ്പുറമാണ് മനുഷ്യൻ

മനുഷ്യന് മനുഷ്യനാവാനുള്ള ഉത്ബോധനം നൽകണമെന്നും,

എല്ലാ വിധ വിഭാഗീയ ചിന്തകളെയും തൂത്തെറിഞ്ഞ് കൊണ്ട് ഈ ലോകത്തുള്ളവരെല്ലാം സാഹോദര്യതുല്യം വാഴുന്ന അവസ്ഥാന്തരം ഉണ്ടാവണമെന്ന വലിയ സങ്കല്പമായിരുന്നു ശ്രീ നാരായണ ഗുരുവിന് ഉണ്ടായതെന്നും ആ സങ്കല്പത്തിനനുസരിച്ച് ഉയരുകയും പ്രവർത്തിക്കുകയുമാണ് നമ്മുടെ കർത്തവ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി പറഞ്ഞു



പ്രാർത്ഥനകളുള്ള മനസ് ഒഴുക്കുള്ള നദി പോലെയായിരിക്കണം

നദിയിലെ അഴുക്കുകൾ നദി തീരത്തേക്ക് തട്ടിയകറ്റുന്നത് പോലെ

മനസിൽ കയറുന്ന വിഷ ചിന്തകൾ പാർത്ഥനകൾ കൊണ്ട് തട്ടിയകറ്റണമെന്നും സ്വാമി കൂട്ടിച്ചേർത്തു


 ജില്ല പ്രസിഡണ്ട് സി.കെ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു .നിയുക്ത മാഹി എം.എൽ.എ അഡ്വ.ടി.അശോക് കുമാർ വിശിഷ്ടാതിഥിയായിരുന്നു. കേന്ദ്ര യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ പ്രഭാഷണം നടത്തി. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, രവീന്ദ്രൻ പൊയിലൂർ, എം.ബാലൻ, നാണി ടീച്ചർ, പി.ജെ.ബിജു സംബന്ധിച്ചു. ശേഷം നടന്ന മാതൃസഭാ സമ്മേളനത്തിൽ ശാന്താ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സരള ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ജി.ആർ.ശ്രീജ ക്ലാസ്സെടുത്തു.








Post a Comment

Previous Post Next Post