മുസ്ലീം യൂത്ത് ലീഗ് പദയാത്ര നടത്തി.
അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പദയാത്ര സംഘടിപ്പിച്ചു.
കോഴിക്കോട് വെച്ച് നടക്കുന്ന മഹാറാലിയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പദയാത്ര മുക്കാളിയിൽ വെച്ച് മുസ്ലീം ലീഗ് നേതാവ് ഇ.ടി. അയ്യൂബ് ഉൽഘാടനം ചെയ്തു. പൂഴിത്തയിൽ സമാപിച്ച പദയാത്ര പാനൂർ മുനിസിപ്പൽ കൗൺസിലർ ആവോളം ബഷീർ സമാപന ഉൽഘാടനം നിർവ്വഹിച്ചു.
കുഞ്ഞിപ്പള്ളി ടൗണിൽ നൽകിയ സ്വീകണത്തിൽ എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ഷീല ഷഫീക്ക് സംസാരിച്ചു.
യുത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.സി.എച്ച് ജലീൽ , ജനറൽ സെക്രട്ടറി ഷാനീസ് മൂസ്സ , സുനിൽ ചോമ്പാൽ,ഫൈസൽ ടി കെ , മുനാസർ ,അബ്ദുസമദ്, എന്നിവർ നേതൃത്വം നൽകി.

Post a Comment