o *മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്* *സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജേതാക്കൾ*
Latest News


 

*മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്* *സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജേതാക്കൾ*

 *മാഹി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്* 
*സൂപ്പർ സ്റ്റുഡിയോ മലപ്പുറം  ജേതാക്കൾ*



മാഹി : മാഹി സ്പോർട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാൽപ്പതാമത് മാഹി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ ഫൈനലിൽ  സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഹണ്ടേർസ് കൂത്തുപറമ്പിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ട്രോഫി കരസ്ഥമാക്കി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയും തുടർന്ന് കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്തു



ഫൈനൽ പോരാട്ടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി.പി.ദിവ്യ, ഗ്രാൻ്റ് തേജസ്സ് മാൾ ചെയർമാൻ.കെ.കെ.മുഹമ്മദ് അഷ്റഫ് ,ഹോസ്റ്റിൻ ഡൗൺടൗൺ മാൾ ബീന, സ്നൂപ, വർഗ്ഗീസ്സ് എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ .


വിശിഷ്ടാതിഥികളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത് ടൂർണ്ണമെൻറ് കമ്മറ്റി രക്ഷാധികാരി കെ.പി.സുനിൽകുമാർ, ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ,ജിനോസ് ബഷീർ, വൈസ് ചെയർമാൻ അഡ്വ.ടി.അശോക് കുമാർ, മാഹി സ്പോർട്സ് ക്ലബ്ബ് സിക്രട്ടറി അടിയേരി ജയരാജൻ, പ്രസിഡൻറ് കെ.സി. നിഖിലേഷ് എന്നിവരാണ്.


കളിക്കാർക്കുള്ള സമ്മാനദാനം റബ്കോ ചെയർമാൻ  കാരായി രാജൻ നിർവ്വഹിച്ചു.



പുതുചേരി സംസ്ഥാന വഖഫ് ബോർഡ്‌ അംഗം അഡ്വ. വി പി അബ്ദുൽ റഹ്‌മാൻ, മാഹി കോസ്റ്റൽ സി ഐ  ബി എം മനോജ്  എന്നിവർ മത്സരം വീക്ഷിക്കാനെത്തിയിരുന്നു



മികച്ച താരമായി സൂപ്പർ സ്റ്റുഡിയോ താരം അലിയെയും മികച്ച ഗോൾ കീപ്പറായി സൂപ്പർ സ്റ്റുഡിയോ  നിഖിലിനെയും, മികച്ച പ്രതിരോധം സൂപ്പർ സ്റ്റുഡിയോ താരം അലി, മികച്ച മുന്നേറ്റ താരമായി ഹണ്ടേർസ് കൂത്ത്പറമ്പ് താരം ഒലിവർ , മികച്ച യുവതാരമായി ഹണ്ടേർസ് താരം സഹാദ് , ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ബലാഖ് എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post