*മാഹി മേഖലാതല കായിക മേളക്ക് തുടക്കമായി!*
പന്തക്കൽ :പന്തക്കൽ ഐ.കെ. കുമാരൻ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ മാഹി മേഖലാതല കായിക മേളക്കു തുടക്കമായി. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കായിക മേളമാഹി എം എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ അധ്യക്ഷത വഹിച്ചു - മാഹി വിദ്യാഭ്യാസ വകുപ്പു മേലധ്യക്ഷൻ പി.പുരുഷോത്തമൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ കെ.റീന നന്ദിയും പറഞ്ഞു. ഗെയിംസ് ഇനങ്ങളിൽ വിജയികളായ കായിക താരങ്ങൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, കളരി അഭ്യാസ പ്രദർശനമുണ്ടായി. കായികാധ്യാപകൻ സി. സജീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികളവതരിപ്പിച്ച വർണ്ണാഭമായ കലാവതരണങ്ങളും ഉദ്ഘാടനച്ചങ്ങിനു മാറ്റു കൂട്ടി.


Post a Comment