പരമ്പരാഗത ചികിത്സാ രീതികളെ കുറിച്ച്
സെമിനാർ നടത്തി.
പള്ളൂർ: സബർമതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ
സമത്വശ്രീ മിഷൻ, മൂന്നങ്ങാടിയിലെ സോഷ്യൽ ആന്റ് ബീഹേവിയറൽ ഹെൽത്ത് അക്കാഡമി എന്നിവയുടെ സഹകരണത്തോടെ പള്ളൂർ സ്കോളേഴ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിൽ വച്ച് നടത്തിയ "പരമ്പരാഗത ചികിത്സാ രീതികളും ജീവിതശൈലി രോഗങ്ങളും" എന്ന വിഷയത്തെ കുറിച്ച് നടത്തിയ
ഏകദിന സെമിനാർ
ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസർ ഡോ. രമ്യ കെ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും നിയന്ത്രിക്കാനുമുള്ള ആയുർവേദ ചികിത്സാരീതികൾ, വിരുദ്ധാഹാരങ്ങൾ, കുട്ടികളിലെ പ്രമേഹ രോഗ സാധ്യത, നേരത്തെയുള്ള തിരിച്ചറിയലുകൾ, മില്ലറ്റ് ഇയർ എന്നിവയെ കുറിച്ച് ഡോ.രമ്യ കെ ക്ലാസെടുത്തു. ജീവിതശൈലി രോഗത്താൽ ബുദ്ധിമുട്ടുന്നവർ, ദീർഘകാല രോഗികൾ, കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാർ, അസ്ഥി സംബന്ധമായ രോഗമുള്ളവർ എന്നിവർക്കായി
എച്ച് ആർ ട്രെയിനറായാ റിയാസ് മാസ്റ്റർ, കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ അരുൺ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ രക്ഷാ ക്ലാസ് എടുത്തു.
വയോജന ക്ഷേമ കൗൺസിൽ
ചെയർപേഴ്സൺ സാവിത്രി എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിൽ നിന്നും വിരമിച്ച കെ. ഭരതൻ,
ഗവ.ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.വി സജിത എന്നിവർ ആശംസയർപ്പിച്ചു. സബർമതി ട്രസ്റ്റ് പ്രോഗ്രാം കോർഡിനേറ്റർ ശിബേഷ് കുമാർ കരിയാട് സ്വാഗതവും സോഷ്യൽ ആന്റ് ബീഹേവിയറൽ ഹെൽത്ത് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ അഷിത ബഷീർ നന്ദിയും പറഞ്ഞു.
ട്രസ്റ്റ് വൈസ് ചെയർമാൻ ടി. ശ്രീനിവാസൻ,
സമത്വശ്രീ മിഷൻ അസിസ്റ്റന്റ് ഡയരക്ടറസ് ലിഗിന പി വി, ഗ്രാമശ്രീ ജെ.എൽ.ജി അംഗം ഷൈമ പി,
ഭിന്നശേഷി വിഭാഗം കൺവീനർ ലത്തീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ശ്രീജ ശ്രീനിവാസൻ, സീമ കെ എന്നിവർ പരിശീലനത്തിൽ പങ്കാളികളായി..





Post a Comment