o *സ്നേഹ സംഗമവും ആദര സമർപ്പണവും സംഘടിപ്പിച്ചു
Latest News


 

*സ്നേഹ സംഗമവും ആദര സമർപ്പണവും സംഘടിപ്പിച്ചു

 *സ്നേഹ സംഗമവും ആദര സമർപ്പണവും സംഘടിപ്പിച്ചു.*



ചൊക്ലി:കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സാക്ഷരതാ മിഷൻ നേതൃത്യം നല്കുന്ന ഹയർസെക്കൻഡറി തുല്യതാ കോഴ്സിലെ രണ്ടാം ബാച്ചിലെ പഠിതാക്കളുടെ   ഓർമ്മച്ചെപ്പ് 2023  സ്നേഹ സംഗമവും ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള ആദര സമർപ്പണവും

ചലച്ചിത്രപിന്നണി ഗായകനും സാംസ്കാരിക പ്രവർത്തകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പഠിതാവും ബിരുദധാരിയുമായ എസ്.കെ.സുരേന്ദ്രൻ. അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ടി.വി. ശ്രീജൻ മുഖ്യാതിഥിയായി .

ബിരുദ ധാരികളായ പഠിതാക്കൾ  ഈ . കെ.രാജീവ്, സഫീറ, കെ.പി. ഷീബ, എസ്.കെ. സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി ആദരിച്ചു.

സാക്ഷരതാ മിഷൻ

അധ്യാപകരായ ടി.കെ. അശോകൻ , രമേശ് ബാബു, എൻ. രവീന്ദ്രനാഥ്, ടി. ഷീബ, ബ്ലോക്ക് കോർഡിനേറ്റർ വി.പി.അജിത, കോർഡിനേറ്റർമാരായ  ഇ.ജീജ, പി.കെ ഷീബ, പി.പി.പ്രമീള , കെ.വിനീഷ്,  സി.ബിന്ദു, ഏ.കെ.ലീന, കെ. പ്രസീത എന്നിവർ അനുമോദന ഭാഷണം നടത്തി.

അജിത കേളോത്ത് സ്വാഗതവും ഇ.കെ. രാജീവ് നന്ദിയും പറഞ്ഞു.

തുടർന്നു പഠിതാക്കളുടെ വിവിധ കലാപരിപാടികളും വിരുന്നും നടന്നു.

Post a Comment

Previous Post Next Post