*കോൺഗ്രസ്സ് ജൻമദിനാഘോഷം
മാഹി:കോൺഗ്രസ്സിന്റെ 139 മത് ജന്മവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു.
പ്രസിഡണ്ട് കെ.മോഹനൻ പള്ളൂർ ഇന്ദിരാഭവനിൽ പതാക ഉയർത്തി .
പ്രവർത്തക കൺവെൻഷൻ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉൽഘാടനം ചെയ്തു.
പി. പി വിനോദൻ,കെ.ഹരിന്ദ്രൻ,സത്യൻ കേളോത്ത്,പായറ്റ അരവിന്ദൻ ,ഐ അരവിന്ദൻ,നളിനി ചാത്തു എന്നിവർ സംസാരിച്ചു.
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരനെ അനുസ്മരിച്ചു.
കോൺഗ്രസ്സിന്റെ ജന്മദിനത്തിൽ കേക്ക് മുറിച്ച് മധുരവിതരണവും നടത്തി.
കെ.സുരേഷ്, ശ്യാംജിത്ത്, കെ.കെ.ശ്രീജിത്ത്,
വി.ടി. ഷംസുദിൻ,മുഹമ്മദ് സർഫാസ്,ശ്രീജേഷ് പള്ളൂർ,അലി അക്‌ബർ ഹാഷിം,തെക്കെയിൽ സതീശൻ , ജിതേഷ് വാഴയിൽ,ഷാജു കാനം, കെ.സി. മജിദ്, കെ.ഷറീത്,ഹമീദ് ഹാജി, എന്നിവർ നേതൃത്വം നൽകി.
Post a Comment