o ന്യൂമാഹി പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണം -ബി എം എസ്
Latest News


 

ന്യൂമാഹി പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണം -ബി എം എസ്

 ന്യൂമാഹി പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണം -ബി എം എസ്



ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന, കാൽനടയാത്ര പോലും ദുസ്സഹമായ റോഡുകൾ അറ്റകുറ്റ പ്രവത്തികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബ്രി എം എസ് ) ന്യൂമാഹി പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നിരവധി വർഷങ്ങളായി ഈച്ചിയിലേക്കുള്ള റോഡുകൾ കുണ്ടും കുഴികളുമായി തകർന്ന് കിടക്കുകയാണ്. പഞ്ചായത്ത അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരുനടപടിയും സ്വീകരിക്കുന്നില്ല. അടിയന്തരമായി റോഡിന്റ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിക്രട്ടറി

ടി. ബിജേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി രാജൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.


ബി എം എസ് കണ്ണൂർ ജില്ലാ സിക്രടറി ഇ. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.വി. അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ കുനിയിൽ, ടി. ബിജേഷ്, കെ.കെ. സജീവൻ , കെ. ലിനീഷ് പ്രസംഗിച്ചു.


പഞ്ചായത്ത് ഭാരവാഹികളായി കെ. ലിനീഷ് (പ്രസിഡണ്ട് ) കെ.രാജൻ (വൈസ്.പ്രസിഡണ്ട് ) കെ.കെ. സജീവൻ ( സിക്രട്ടറി) കെ. അദൈത് (ജൊ : സിക്രട്ടറി ടി. ലിനേഷ് (ട്രഷറർ) സമ്മേളനത്തിൽ തിരഞ്ഞടുക്കപ്പെട്ടു.

Post a Comment

Previous Post Next Post