മിന്നൽ പരിശോധന നടത്തി
മാഹി : പുതുച്ചേരി പോലീസ് ഫുഡ്സ് സെൽ , ലീഗൽ മെട്രോളജി , സിവിൽ സപ്ലൈസ് പബ്ലിക്ക് ഹെൽത്ത് തുടങ്ങിയ വകുപ്പുകൾ മാഹി, പള്ളൂർ , പന്തക്കൽ ഭാഗങ്ങളിലെ പെട്രോൾ പമ്പുകൾ , ഹോട്ടൽ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതുച്ചേരി ഫുഡ് സെൽ എസ് പി ഡോ. രചന സിംങ്ങ് PPS ന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, പുതുച്ചേരി ഫുഡ്സെൽ ഇൻസ്പെക്ടർ വി ന്യൂട്ടൻ , മാഹി സി ഐ ആർ ഷൺമുഖം, ലീഗൽ മൊട്രോളജി ഇൻസ്പെക്ടർ ഷൈജു , സിവിൽ സപ്ലൈസ് സൂപ്രണ്ട് അജിത്ത് ജി പി , പബ്ലിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ടെക്നിക്കൽ അസിസ്റ്റന്റ് മതിയഴകൻ എം , എസ് ഐ മാരായ കെ.സി അജയകുമാർ , ഇ കെ രാധാകൃഷ്ണൻ , പി പി ജയരാജ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

Post a Comment