ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറി മോഷണം.കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ
ന്യൂമാഹി.
മാഹി പാലത്ത് നിന്നും തലശ്ശേരിയിലേക്ക് ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറി മോഷണം.കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ.
രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്ന് കളയാൻ ശ്രമിച്ച രണ്ട് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ താഴത്തെരു സ്വദേശിയായ പി.എം. സാജിദ്, കണ്ണൂർ സ്വദേശി പി. അനീസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം കോഴിക്കോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ഇന്നോവ കാറിന് മാഹി പാലത്തിന് സമീപത്ത് നിന്ന് ഇവർകൈ കാണിക്കുകയും, തലശ്ശേരിയിലേക്ക് ലിഫ്റ്റ് ചോദിച്ച് കയറുകകയായിരുന്നു. പിലാക്കൂൽഭാഗം എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡ്രൈവർ ഡാഷ്ബോർഡിൽ സൂക്ഷിച്ച പണമടങ്ങിയ പേഴ്സ് കാണാത്തതിനെ തുടർന്ന് ഇരുവരും കാറിൽ ചാടി ഇറങ്ങി ഓടുകയായിരുന്നു. പേഴ്സിൽ 15600 രൂപ ഉണ്ടായിരുന്നു. എന്നാൽ ഉടനെ തലശ്ശേരി പോലീസിൽ വിവരം നൽകിയത് കൊണ്ട് ഇവരെ ഉടനെ പിടികൂടുകയായിരുന്നു.

Post a Comment