*ഓർമ്മചെപ്പ് സ്നേഹ സംഗമവും ആദര സമർപ്പണവും !*
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സാക്ഷരതാ മിഷൻ നേതൃത്യം നല്കുന്ന ഹയർസെക്കൻഡറി തുല്യതാ കോഴ്സിലെ രണ്ടാം ബാച്ചിലെ പഠിതാക്കളുടെ ,"ഓർമ്മച്ചെപ്പ്," 2023 സ്നേഹ സംഗ മവും,ബിരുദ പഠനം പൂർത്തിയാക്കി യവർക്കുള്ള ആദര സമർപ്പണവും
17.12.2023 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചൊക്ലിയിൽ സംഘടിപ്പിക്കും
പഠിതാവും ബിരുദധാരിയുമായ എസ്.കെ.സുരേന്ദ്രൻ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ ഓർമ്മച്ചെപ്പ് 2023 ഉദ്ഘാടനം ചെയ്യും. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ടി.വി. ശ്രീജൻ മുഖ്യാതിഥിയായിരിക്കും.
ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ പഠിതാക്കളെ ചടങ്ങിൽ ആദരിക്കും.
പഠിതാക്കളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.

Post a Comment