o പെൺകുട്ടികളുടെ വിവാഹസഹായം വർധിപ്പി
Latest News


 

പെൺകുട്ടികളുടെ വിവാഹസഹായം വർധിപ്പി

 *പുതുച്ചേരിയിൽ 33% സംവരണം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ-  എൽജി സ്വാഗതം . ചെയ്തു* 
 *പട്ടികജാതി/പട്ടികവർഗ പെൺകുട്ടികളുടെ വിവാഹസഹായം വർധിപ്പിച്ചു* 
 *രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ  6,000രൂപ ധന സഹായം* 



പുതുച്ചേരി:  പുതുച്ചേരി, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനെ പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ സ്വാഗതം ചെയ്തു.

ശരിയായ അംഗീകാരത്തോടെ ബിൽ  നിയമമായി മാറുമെന്ന് അവർ തന്റെ സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന നിയമസഭകളിൽ സ്ത്രീകൾക്ക് സംവരണം നൽകാൻ കേന്ദ്രസർക്കാർ നേരത്തെ തന്നെ നിയമം പാസാക്കിയിരുന്നു. ഇത്തരം ശ്രമങ്ങൾ ഇന്ത്യൻ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹിക-സാമ്പത്തിക വികസനത്തിനും ബോധവൽക്കരണ വികസനത്തിനും ശക്തമായ പാത നൽകും, അവർ പറഞ്ഞു.


പുതുച്ചേരിയിലെ സ്ത്രീകൾക്ക് വേണ്ടിയും പുതുച്ചേരിയിലെ ജനങ്ങൾക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അവർ നന്ദി അറിയിച്ചു.       


 *പട്ടികജാതി/പട്ടികവർഗ പെൺകുട്ടികളുടെ വിവാഹസഹായം വർധിപ്പിച്ചു* 

പുതുച്ചേരി:  പട്ടികജാതി-പട്ടികവർഗ പെൺകുട്ടികളുടെ വിവാഹസഹായം  75000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി .

 ഇതിനായി 3,81,50,000 രൂപ അനുവദിച്ചതിനാൽ ആദ്യഘട്ടത്തിൽ 393 പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2022 നവംബർ 2-ന് ശേഷം വിവാഹിതരായവർക്ക് സഹായമായി ഒരു ലക്ഷം രൂപയും അതിന് മുമ്പുള്ളവർക്ക് 75000 രൂപയും ലഭിക്കും.    


 *രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ  6,000രൂപ ധന സഹായം*                   

പുതുച്ചേരി :            ഗർഭിണികൾക്കുള്ള ക്ഷേമ സഹായ പദ്ധതി പ്രകാരം 1.4.22 മുതൽ ജനിച്ച രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ 6,000 രൂപ ധന സഹായം നൽകുമെന്ന്

 പുതുച്ചേരി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.

പുതുച്ചേരി സർക്കാർ വനിതാ ശിശുവികസന വകുപ്പ് അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള പ്രസവ ക്ഷേമ സഹായ പദ്ധതിയായി പ്രധാനമന്ത്രി മാതൃ വന്ദന യോജന നടപ്പിലാക്കുന്നു. ഗർഭ കാലത്തെ ആരോഗ്യപരമായ മാറ്റങ്ങൾ മൂലം ജോലിക്ക് പോകാനാവാതെ വരുന്ന അമ്മമാർക്ക് വേതനം നഷ്ടപ്പെടുന്നത് നികത്താനാണ് സാമ്പത്തിക സഹായം നൽ കുന്നത്.ആദ്യ ഗർഭത്തിന്, അവരുടെ ബാങ്ക് അക്കൗണ്ടിൽ രണ്ട് ഗഡുക്കളായി 5000 രൂപ നൽകും.  ഈ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഗർഭത്തിൻറെ ആദ്യ മൂന്നു മാസത്തിനുള്ളിൽ സ്ത്രീകൾ അടുത്തുള്ള അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യണം.

ഇതിനായുള്ള 

അഞ്ച് ദിവസത്തെ പ്രത്യേക ക്യാമ്പ് ഡിസംബർ 18 മുതൽ 22 വരെ എല്ലാ അങ്കണവാടികളിലും നടക്കും. യോഗ്യരായ അമ്മമാർ സ്വന്തം ആധാർ കാർഡ്, അപേക്ഷകന്റെ ഭർത്താവിന്റെ ആധാർ കാർഡ്, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് കോപ്പി, ( ആദ്യ പേജ് മാത്രം), അമ്മയുടെ ആരോഗ്യ കാർഡ് എന്നിവയുമായി നേരിട്ട് രജിസ്റ്റർ ചെയ്യണം.

01.04.2022 ന് ശേഷം, രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ, കുഞ്ഞ് ജനിച്ചതിന് ശേഷം ഒരൊറ്റ ഗഡുവായി 6000 രൂപ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ആയതിനാൽ രണ്ടാമത്തെ കുഞ്ഞ് പെൺകുഞ്ഞിന് ജന്മം നൽകിയ അമ്മമാർക്കും ഈ പ്രത്യേക ക്യാമ്പിൽ പങ്കെടുത്ത് ഈ പദ്ധതിയിൽ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്

Post a Comment

Previous Post Next Post