ശാസ്ത്ര തിലകം പരിപാടി സംഘടിപ്പിച്ചു
മാഹി: ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിലെ വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി ശാസ്ത്ര തിലകം പരിപാടി സംഘടിപ്പിച്ചു.
പാഠപുസ്തകത്തിലെ പഠനത്തിനപ്പുറം നിത്യജീവിതത്തിൽ കാണുന്നവയുടെയടക്കമുള്ള ശാസ്ത്ര കൗതുകങ്ങളുടെ ലാളിത്യം പരീക്ഷണത്തിലൂടെ മനസ്സിലാക്കിയപ്പോൾ ക്ലാസ് മുറിയിൽ അനേകം ശാസ്ത്രകാരൻമാരാണ് പിറന്നു വീണത്.
പ്രമുഖ ശാസ്ത്ര നിരീക്ഷകനും റിട്ട. എ.ഇ.ഒ യുമായ കെ തിലകൻ നയിച്ച ശാസ്ത്ര നിരീക്ഷണ-പരീക്ഷണ പരിപാടിയുടെ ഉദ്ഘാടനം പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി നിർവ്വഹിച്ചു. ശാസ്ത്രാദ്ധാപിക ശ്രീജ തിലക്, ഗണിത ശാസ്ത്ര അദ്ധ്യാപിക ബിജുഷ ഷൈജു, സാമൂഹിക ശാസ്ത്ര അദ്ധ്യാപിക ടി ജുമുനബായ്, ആർടിസ്റ്റ് ടി എം സജീവൻ എന്നിവർ സംസാരിച്ചു.

Post a Comment