o മീത്തലെ മുക്കാളി വഴി വടകര ഭാഗത്തേക്കുള്ള ഗതാഗതം പുന:സ്ഥാപിക്കും
Latest News


 

മീത്തലെ മുക്കാളി വഴി വടകര ഭാഗത്തേക്കുള്ള ഗതാഗതം പുന:സ്ഥാപിക്കും

 മീത്തലെ മുക്കാളി വഴി വടകര ഭാഗത്തേക്കുള്ള ഗതാഗതം പുന:സ്ഥാപിക്കും



അഴിയൂർ: മുക്കാളി ടൗണിലൂടെ കടന്ന് പോവുന്ന പി ഡബ്ബു ഡി. റോഡിലൂടെ വാഹനങ്ങൾ മിത്തലെ മുക്കാളിയിലൂടെ ദേശിയ പാതയിലേക്ക് പ്രവേശിക്കാനുള്ള നടപടികൾ പുർത്തിയാക്കുമെന്ന് ആർ സി ഒ കെ കെ പ്രസീൽ പറഞ്ഞു. നിലവിൽ 96 ലക്ഷം രൂപ ചിലവാക്കി പൊതുമരാമത്ത് വകുപ്പ് മുക്കാളി ടൗണിൽ റോഡ് പരിഷ്കരണ പ്രവൃർത്തി നടത്തിയിരുന്നു. എന്നാൽ മീത്തലെ മുക്കാളിയിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുന്ന ഭാഗത്ത് കൾവേർട്ട് നിർമിക്കുന്നതിന്റെ ഭാഗമായി ഗതാഗത തടസം നേരിട്ടിരുന്നു. എന്നാൽ നിർമാണ ജോലി പുർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും  ഇത് വഴി ഗതാഗതം  പുനരാരംഭിക്കാൻ ആവശ്യമായ നടപടി കരാർ കമ്പിനി സ്വീകരിച്ചില്ല. ഇത് മൂലം മുക്കാളി ടൗണിൽ നിന്നും കിഴക്ക് ഭാഗത്തെ സർവ്വീസ് റോഡ് വഴി വടകര ഭാഗത്തേക്ക് പോവാനും കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ ബസ്സ് സർവ്വീസ്  അടക്കം ഇത് വഴി പോവുന്നില്ല. ഇത് മുലം യാത്രക്കാരും , ടൗണിലെ വ്യാപാരികളും ദുരിതത്തിലാണ്.  ഇതിന് പരിഹാരം തേടി മുക്കാളി ടൗൺ അണ്ടർ പാസ് ജനകീയ സമിതി ഭാരവാഹികൾ  ആർ ഡി ഒവുമായി നടത്തിയ ചർച്ചയിലാണ് ഗതാഗതം  സുഗമമാക്കാൻ നടപടിയെടുക്കുമെന്ന്  ഉറപ്പ് നൽകിയത്. ചർച്ചകളിൽ കെ പി ജയകുമാർ ,പി പിശ്രീധരൻ , ഹാരിസ് മുക്കാളി, എ ടി ശ്രീധരൻ , പ്രദീപ് ചോമ്പാല , ബാബു ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post