ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾക്ക് ആശംസയുമായി മാഹി എംഎൽഎ
പുതുച്ചേരി :ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾക്ക് ആശംസയുമായി മാഹി എംഎൽഎ രമേശ് പറമ്പത്ത് എത്തിയത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആനന്ദവും ആവേശവുമായി. കഴിഞ്ഞ രണ്ടു ദിവസമായി പുതുച്ചേരി ഇന്ദിരാ നഗറിലെ ഇന്ദിരാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശാസ്ത്രമേള നടക്കുന്നത്. ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി എംഎൽഎ എത്തിയത്. മാഹിയിൽ നിന്ന് വന്ന ഓരോ വിദ്യാർത്ഥികളെയും അടുത്തേക്ക് ചെല്ലുകയും അവരുടെ ശാസ്ത്ര പ്രദർശനത്തിനെ കുറിച്ച് കൂടുതൽ സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തിട്ടാണ് എംഎൽഎ മടങ്ങിയത്. നഗരസഭ മുൻ ഉപാധ്യക്ഷൻ പി പി വിനോദനും എം.എൽ.എ ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി പുരുഷോത്തമനും വിദ്യാർത്ഥികളെ സന്ദർശിച്ചിരുന്നു.


Post a Comment