o വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ നടന്ന മാർച്ചിൽ സംഘർഷം
Latest News


 

വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ നടന്ന മാർച്ചിൽ സംഘർഷം

 വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ നടന്ന മാർച്ചിൽ സംഘർഷം: രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് പരിക്ക്
(പോലീസ് സമരക്കാരെ അക്രമിച്ചതായി പരാതി)



   

മാഹി : മാഹി മേഖലയിലെ സർക്കാർ സ്കൂളുകളിൽ വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനെതിരെ വ്യാഴാഴ്ച രാവിലെ വിവിധ സംഘടനങ്ങൾ ഗവ.ഹൗസിന് മുമ്പിൽ സമരം നടത്തി. ഡി.വൈ.എഫ്.ഐ. മാഹി മേഖലാ കമ്മിറ്റി ഗവ. ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് പരിക്കേറ്റു.

പോലീസ് ബാരിക്കേഡ് മറികടന്ന് ഗവ.ഹൗസിലേക്ക് സമരക്കാർ തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.പോലീസും സമരക്കാരും തമ്മിലുള്ള ബലപ്രയോഗത്തിലും ഉന്തിലും തള്ളിലും പെട്ട് ഡി.വൈ.എഫ്.ഐ.മുൻ സെക്രട്ടറി കെ.റോഷിത്ത് പള്ളൂരിന് കാൽമുട്ടിന് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പോലീസ് പ്രവർത്തകനെ കൈമടക്കി കുത്തി പരിക്കേല്പിച്ചതായി പരാതിയുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് സച്ചിന് വാരി ഭാഗത്താണ് പോലീസിൻ്റെ കുത്തേറ്റത്. ശർദ്ദിക്കാൻ തുടങ്ങിയ സച്ചിനെ പോലീസ് ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നും പരാതിയുണ്ടായി. പരിക്കേറ്റ രണ്ട് പ്രവർത്തകരെയും പിന്നിട് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വനിതാ പ്രവർത്തകരടക്കം മുപ്പതോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 


പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് സമരക്കാർ പിന്നിട് നഗരത്തിൽ പ്രകടനം നടത്തി. പ്രതിഷേധത്തിൻ്റെ ഭാഗമായി 17 ന് വളവിൽ കടപ്പുറത്ത് നിന്ന് കാൽനട ജാഥ മൂലക്കടവിലേക്ക് നടത്തും. 20 ന് മാഹി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ഡി.വൈ.എഫ്.ഐ.നേതാക്കളായ പി.വി.സച്ചിൻ, പി.സനീഷ്, മുഹമ്മദ് ഫാസിൽ, സന്ദേശ പ്രദീപ്, നീരജ്പുത്തലം, ടി.കെ.രാഗേഷ്, സർഫറാസ് ഗ്രാമത്തി, സി.ടി.സുധീഷ് എന്നിവർ നേതൃത്വം നൽകി.

വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനായി ഗവ.ഹൗസിൽ നടക്കേണ്ട മുഖാമുഖം സമരത്തെ തുടർന്ന് നടന്നില്ല.

Post a Comment

Previous Post Next Post