o നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ നൂറ്റിമുപ്പത്തിയാറാം വാർഷികം ആഘോഷിച്ചു
Latest News


 

നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ നൂറ്റിമുപ്പത്തിയാറാം വാർഷികം ആഘോഷിച്ചു

 നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ നൂറ്റിമുപ്പത്തിയാറാം വാർഷികം ആഘോഷിച്ചു.



മാഹി:നൂറ്റിമുപ്പത്തിയാറാമത്  വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളിൽ പ്രധാനാദ്ധ്യാപികക്കുള്ള യാത്രയയപ്പും, ദ്വിദിന പഠനോത്സവവും സംഘടിപ്പിച്ചു.ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ

നേർക്കാഴ്ച അവതരണം, പൂർവ്വ വിദ്യാർത്ഥി പ്രിയദർശ് പ്രഭാകറിൻ്റെ ചിത്രപ്രദർശനം, ഋതു ദേവിൻ്റെ കരകൗശല വസ്തുക്കളുടെ പ്രദർശനം, കായിക മത്സരങ്ങൾ, വിദ്യാർത്ഥികളും രക്ഷിതാക്കളുമൊരുക്കിയ കലാവിരുന്ന് എന്നിവയുമുണ്ടായി.

ടി.വി.ലതികയുടെ അദ്ധ്യക്ഷതയിൽ എ.ഇ.ഒ.ഇ.പി.സുജാത സാംസ്ക്കാരിക സദസ്സ്  ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരവും, എൻഡോവ്മെൻ്റുകളും വിതരണം ചെയ്തു.നഗരസഭാംഗം ടി.ഗീത, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, സെൻസായ് ഡോ: കെ.വിനോദ്കുമാർ, പി.സന്തോഷ്, ടി.പി. ഷൈനി, പി.സനീഷ് കുമാർ സംസാരിച്ചു. 36 വർഷത്തെ സർവ്വീസിന് ശേഷം വിരമിച്ച പ്രധാന അദ്ധ്യാപിക എം.കെ ജയപ്രഭ ടീച്ചർക്ക് എ.ഇ.ഒ.ഇ.പി.സുജാത ഉപഹാരം നൽകി. ജയപ്രഭ ടീച്ചർ മറുഭാഷണം നടത്തി.എ.പി.ശ്രീകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.

സി.ഒ .സജീവൻ സ്വാഗതവും, സി.കെ.രജിത നന്ദിയും പറഞ്ഞു. തുടർന്ന് കലാസന്ധ്യ അരങ്ങേറി




Post a Comment

Previous Post Next Post