o വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം നാല് മുതൽ
Latest News


 

വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം നാല് മുതൽ

 വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം നാല് മുതൽ



ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ  4, 5, 6 തീയ്യതികളിൽ തിറയുത്സവം നടക്കും. 4 ന് വൈകുന്നേരം 6.30ന് സാംസ്കാരിക സദസ്, പ്രഭാഷണം, രാത്രി എട്ടിന് ഭക്തിഗാനമേള, 5 ന് ദൈവത്തെ കാണൽ, ക്ഷേത്രത്തിലെ ജന്മാരിയായ മനോജിനെ ആദരിക്കൽ, വൈകുന്നേരം ആറിന് കുട്ടിച്ചാത്തൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, പൊതുവാച്ചേരി വയലിൽ നിന്നും താലപ്പൊലി ഘോഷയാത്ര, തുടർന്ന് വെള്ളാട്ടങ്ങൾ, 6 ന് പുലർച്ചെ ഗുളികൻ തിറ, രാവിലെ 8.30 ശാസ്തപ്പൻ തിറ, 10 ന് മുത്തപ്പൻ തിരുവപ്പന, 11 ന് കണ്ഠാകർണ്ണൻ തിറ, ഉച്ച ഒന്നിന് നാഗഭഗവതി, വൈകുന്നേരം നാലിന് വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി. ഉച്ച 12 മുതൽ മൂന്ന് വരെ അന്നദാനം ഉണ്ടാവും.

Post a Comment

Previous Post Next Post