*അഴിയൂർ ജി എം ജെ ബി സ്കൂളിൽ ഇഫ്താർ സംഗമവും, അധ്യാപകനും, വിദ്യാർത്ഥികൾക്കുമുള്ള യാത്രയപ്പും നടന്നു.*
*അഴിയൂർ ജി എം ജെ ബി സ്കൂളിലെ ഇഫ്താർ സംഗമവും, നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും, താൽക്കാലിക അധ്യാപകനായ മുജീബ് മാസ്റ്റർക്കുള്ള യാത്രയയപ്പും സ്കൂളിൽ നടന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് പി പി റിയാസ് മാഹി ഉദ്ഘാടനം ചെയ്തു. ടി കെ പ്രീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി കെ ലാലി സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷ്ഫത്ത്, ശ്രീമതി ഷബാന, ജിജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജിഷ തയ്യിൽ നന്ദി പറഞു .*
*സ്കൂളിന്റെ പ്രതിദിന പ്രവർത്തനങ്ങളിൽ നിരന്തരമായ ഇടപെടൽ നടത്തുന്ന മുജീബ് മാഷിന്റെ മികച്ച രീതിയിലുള്ള കോച്ചിങ്ങിലൂടെയാണ് സ്കൂളിന് ഉപജില്ലാ കലോത്സവങ്ങളിൽ വിജയം കൈവരിക്കാൻ കഴിഞതെന്ന് യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിലും മുജീബ് മാഷിനെ നമ്മുടെ സ്കൂളിന് തന്നെ കിട്ടട്ടെ എന്ന് പി ടി എ പ്രസിഡന്റ് പി പി റിയാസ് പറഞ്ഞു.*
*മുജീബ് മാഷിനുള്ള ഉപഹാരങ്ങൾ എം പി ടി എ പ്രസിഡന്റ് നിഷ്ഫത്ത്, ഷബാന, ഷഹനാസ്, ജിഷ, ലാലി, എന്നിവർ നൽകി. നാലാം ക്ലാസിൽ നിന്നും യു പി യിലേക്ക് പോകുന്ന വിദ്യാർത്ഥികൾ അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകിയും വിവിധ പരിപാടികൾ അവതരിപ്പിച്ചും അവിസ്മരണീയമാക്കി. വിദ്യാർത്ഥികളായ റമിൻഷാൻ, സഹദ്, സഹീം, അഹൽ സൈഹാൻ, സുരാ മുഹമ്മദ്,ആമിനാ ബിൻത്, റംസാൻ, ഹൈഫാ മറിയം, മുസമ്മിൽ, നന്ദന, ഹിബ ഫാതിമ എന്നിവർ നേതൃത്വം നൽകി.*
*വൈകുന്നേരം സ്കൂളിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ബന്ധുക്കളും പങ്കെടുത്തു. പി ടി എ പ്രസിഡന്റ് പി പി റിയാസ് , ടി കെ പ്രീത ടീച്ചർ, ലാലി ടീച്ചർ , ജിഷ തയ്യിൽ, ജിജി, ഗീത, രംഞ്ചിനി,ഫിറോസ് കാളാണ്ടിയിൽ, കാർത്തു വിജയ് സന്ദീപ് ചൂടിക്കോട്ട എന്നിവർ പങ്കെടുത്തു.നോമ്പ് തുറയോടനുബന്ധിച്ച് നടന്ന ഒരുക്കങ്ങൾക്ക് എം പി ടി എ പ്രസിഡന്റ് നിസ്ഫത്ത്, ഷബാന, സാലിഹ, ഷഹനാസ്, നസ്മിന, സീനത്ത്, ഷർമിന,ഹസീന,മുബീന, കദീജ, ഫാസില, റസ്ന , അർഷിന, സാജിദ, ഷംസാദ്, റുബീന, ഫബീന, ഫൗമിന, നസിയ, ഉനൈസ, അഞ്ജന, മുനീറ,ഇല്ല്യാസ്, സജീർ, ജംഷിദ്, ജുനൈദ്, ഷിനോജ്, നൂറു, എന്നിവർ നേതൃത്വം നൽകി. നൗഷാദിന്റെ (ബാബു) നേതൃത്വത്തിൽ ഗംഭീര ഭക്ഷണവും തയ്യാറാക്കി. പരിപാടികളിൽ പങ്കെടുത്തവർക്ക് പ്രധാന അധ്യാപിക ഇൻചാർജ് ടി കെ പ്രീത നന്ദി അറിയിച്ചു.*


Post a Comment