മുക്കാളി കാപ്പ്; ജനപങ്കാളിത്തത്തോടെ ശുചീകരിക്കും .
വടകര: : ജനപങ്കാളിത്തത്തോടെ മുക്കാളി കാപ്പ് ( തോട്) ശുചീകരിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി രൂപപ്പെടാൻ സാദ്ധ്യതയുള്ള വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിൽ നിന്നും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും കൈഒഴിഞ്ഞ സാഹചര്യത്തിലാണ് യോഗം ചേർന്നത്. കാപ്പിനുള്ളിലെ ചെളിയും മാലിന്യങ്ങളും മണലും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കും. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ യുവജന സംഘടനകൾ, വ്യാപാര സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, മുക്കാളി വികസന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുക. കാപ്പ് കടന്നു പോകുന്ന ഭാഗങ്ങളിൽ കൈയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ദേശീയപാത നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി മുക്കാളി ടൗണിലെ പഴയ റോഡിൽ റീടാറിങ് നടത്തി ഒരു ഭാഗത്ത് കൂടെ മാത്രം ഗതാഗതം അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.അരുൺ കുമാർ, റീന രയരോത്ത്, പി.കെ.പ്രീത, എം.പ്രമോദ്, കെ.പ്രശാന്ത്, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല,ഹാരിസ് മുക്കാളി വി.പി സനൽ, വി കെ ജനീഷ് പി.കെ പ്രകാശൻ, പി.കെ.രാമചന്ദ്രൻ ,രഞ്ജിത്ത് കുമാർ. കെ.എ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

Post a Comment