ഡിജിറ്റൽ ആർട്ട് പുതുകാലത്തിൻ്റെ ട്രെൻഡ്
:കെ.പി.മോഹനൻ എം എൽ എ
തലശ്ശേരി:സർഗ്ഗപരതയ്ക്കൊപ്പം, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡിജിറ്റൽ മീഡിയയിലൂടെകഥാതന്തുക്കൾ ആലേഖനം ചെയ്യപ്പെട്ടത്, പുതുകാലത്തിൻ്റെ ട്രെൻഡായി മാറുകയാണെന്ന് മുൻ മന്ത്രി കെ.പി.മോഹനൻ എംഎൽഎഅഭിപ്രായപ്പെട്ടു.കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ
പ്രശസ്ത യുവ ചിത്രകാരി യാമിനി ഒരുക്കിയ 'മെമ്മറീസ്' ഡിജിറ്റൽ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രകലയിൽ നൂതനമായ പരീക്ഷണങ്ങൾ നടത്തുകയും, തൻ്റേതായ ശൈലീ ഭാവം സ്വായത്തമാക്കുകയും ചെയ്ത യാമിനിയുടെ ജീവിതം തന്നെ കലയ്ക്കു വേണ്ടി സമർപ്പിതമാണെന്ന് എം എൽ എ പറഞ്ഞു
പ്രദർശിപ്പിക്കപ്പെട്ട
നാൽപ്പതിലേറെ ഓർമ്മചിത്രങ്ങളിലും
തെളിയുന്നത് നഷ്ട സൗഭാഗ്യങ്ങളുടെ തീവ്രാനുഭവങ്ങളാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചപ്രമുഖചിത്രകാരനും, എഴുത്തുകാരനുമായ പൊന്ന്യംചന്ദ്രൻഅഭിപ്രായപ്പെട്ടു.ചിത്രകാരി കെ.ഇ.സുലോചന, സിസ്റ്റർ മിനിഷ, ഗായകൻ എം.മുസ്തഫ, മാധ്യമ പ്രവർത്തകരായ ചാലക്കര പുരുഷു, സോമൻ പന്തക്കൽ സംസാരിച്ചു.പ്രദർശനം ഏപ്രിൽ 8 ന് സമാപിക്കും.

Post a Comment