ഭാരതീയ വ്യാപാരി വ്യവസായി സംഘം വാർഷിക സമ്മേളനം
ഭാരതീയ വ്യാപാരി വ്യവസായി സംഘം വാർഷിക സമ്മേളനം മാഹി ശ്രീനാരായണ ബി എഡ് കോളേജിൽ വച്ചു ജില്ലാ ട്രഷറർ പി എസ് പ്രകാശ് ഉദ്ഘാടനം ചെയ്തു. എം പ്രേമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഭാഗ് വിദ്യാർത്ഥി പ്രമുഖ് ഒ എം സജിത്ത് മുഖ്യഭാഷണം നടത്തി. പി അജിത്ത് സ്വാഗതവും ബിജേഷ് വിശ്വനാഥ് നന്ദിയും പറഞ്ഞു. സംരംഭകർക്കുള്ള സബ്സിഡിയോടുകൂടി ഉള്ള ലോണുകളെ പറ്റിയും കേന്ദ്ര പദ്ധതികളെക്കുറിച്ചും അരുൺ തോമസ് വിശദീകരിച്ചു. ജ്യോതിർ മനോജ്, ശിവദാസ് പി വി എന്നിവർ ആശംസ അർപ്പിച്ചു. രേണുക മാളിയേക്കൽ വിലാസിനി പാറമ്മൽ കെ ആർ നാരായണൻ മോഹനൻ കല്ലാടൻ എന്നിവരെ ആദരിച്ചു. ധർമ്മാധിഷ്ഠിത വ്യാപാരം ന്യായധിഷ്ഠിത ലാഭാർത്ഥം എന്ന മുദ്രാവാക്യം ഉയർത്തിയാണ് വ്യാപാര വ്യവസായ മേഖലയിൽ സംഘടിത ശക്തിയുടെ പുത്തൻ പ്രതീക്ഷയായി ഭാരതീയ വ്യാപാരി വ്യവസായ സംഘം പ്രവർത്തിക്കുന്നത് എന്ന് പി എസ് പ്രകാശ് പറഞ്ഞു. യോഗത്തിൽ 2023 -24 വർഷത്തിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി പ്രേമൻ എം, പ്രസിഡണ്ട് ബിജേഷ് വിശ്വനാഥ്, വൈസ് പ്രസിഡണ്ട് മാരായി സന്തോഷ് കുമാർ ഇ, രാഗി വിനയൻ, ജനറൽ സെക്രട്ടറിയായി അജിത് കുമാർ പി, സെക്രട്ടറിമാരായി ശ്രീജ എംകെ, അനൂപ്, പ്രസീദ് എന്നിവരെയും ട്രഷററായി പ്രസാദ് കെ എം

Post a Comment