o ഇഫ്താർ വിരുന്ന് ഒരുക്കാൻ പുതുച്ചേരി സർക്കാർ ധനസഹായം
Latest News


 

ഇഫ്താർ വിരുന്ന് ഒരുക്കാൻ പുതുച്ചേരി സർക്കാർ ധനസഹായം

 *ഇഫ്താർ വിരുന്ന് ഒരുക്കാൻ പുതുച്ചേരി സർക്കാർ ധനസഹായം* 




പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് നിയന്ത്രണത്തിലുള്ള എല്ലാ പള്ളികളിലും ഇഫ്താർ കഞ്ഞി തയ്യാറാക്കാൻ പുതുച്ചേരി സർക്കാർ ധനസഹായം അനുവദിച്ചു. പുതുച്ചേരിയിലെ എല്ലാ മേഖലകളിലും ഉള്ള 60 ഓളം പള്ളികൾക്ക് 6 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പുതുച്ചേരി സംസ്ഥാന വഖഫ്  ബോർഡ് മെമ്പർ അഡ്വക്കേറ്റ് വി പി  അബ്ദുൽ റഹ്മാൻ  മുഖ്യമന്ത്രിക്ക്  നിവേദനം നൽകിയിരുന്നു. സഹായ ധനം അനുവദിച്ചതിന് മുഖ്യമന്ത്രിക്ക് അഡ്വക്കേറ്റ് വി പി അബ്ദുൽ റഹ്മാൻ കൃതജ്ഞതയും നന്ദിയും അറിയിച്ചു

Post a Comment

Previous Post Next Post