o ഭാരതീയ ജനതകർഷകമോർച്ചയുടെ നേതൃത്യത്തിൽ അഴിയൂരിൽ ജൈവകർഷക സംഗമം നടത്തി
Latest News


 

ഭാരതീയ ജനതകർഷകമോർച്ചയുടെ നേതൃത്യത്തിൽ അഴിയൂരിൽ ജൈവകർഷക സംഗമം നടത്തി

 ഭാരതീയ ജനതകർഷകമോർച്ചയുടെ നേതൃത്യത്തിൽ അഴിയൂരിൽ ജൈവകർഷക സംഗമം നടത്തി




പരിസ്ഥിതിക്ക് യോജ്യമായ രീതിയിൽ കാർഷിക രീതിയെ മാറ്റണമെന്ന് കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി.മുരളി


അഴിയൂർ തൊണ്ടിവയലിലെ ജൈവകൃഷി ഭൂമിയിൽ നടന്ന ജൈവകർഷക സംഗമവും ജൈവ സമ്മേളനവും കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി മുരളി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് യോജ്യമായ രീതിയിൽ കൃഷി ചെയ്യത് നമ്മുടെ മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാൻ കർഷകർ തയ്യാറക്കണമെന്നും, അതിന് സർക്കാർ പ്രോൽസാഹനം നൽകണം മാരകമായ രോഗങ്ങൾക്ക് ഒരു പരിധി വരെ തടയാൻ ഇതു മൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2023ചെറുധാന്യ വർഷമായി ആചരിക്കുമ്പോൾ ചെറു ധാന്യങ്ങൾ കൃഷി ചെയ്യാനുo ഉൽപാദിപ്പിക്കാനും കേരളത്തിലെ കർഷകർ തയ്യറാകണം ലോകത്തിലെ ചെറുധാന്യ ഉൽപാദനത്തിൻ്റെ 42% ശതമാനവും ഭാരത്തിലാണ് ചെറുധാന്യത്തിൻ്റെ ഹബ് ആക്കി മാനുള്ള കേന്ദ്ര സർക്കാറിൻ്റെ നടപടി ഏറെ കർഷകർക്ക് പ്രചോദനമാണ് ചെറുധാന്യങ്ങൾ ഉപയോഗിച്ചാൽ കുട്ടികളിൽ കണ്ട് വരുന്ന അനീമിയ തുടങ്ങിയ രോഗങ്ങൾ നിർമാർജ്ജനം ചെയ്യാൻ സാധിക്കും അതുകൊണ്ട് കർഷകർ പതുക്കെ പതുക്കെ ജൈവകൃഷി സമ്പ്രദായത്തിലേക്ക് വരണമെന്ന് പി.പി മുരളി മസ്റ്റ്ർ സൂചിപ്പിച്ചു.

ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് മെംബർ പി.കെ.പ്രീത അധ്യക്ഷത വഹിച്ചു ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി. വിനീഷ്, ജില്ലാ ഉപാദ്ധ്യക്ഷ വിജയലക്ഷിമി ടീച്ചർ, അഭിജിത്ത് ഏറമല ,വി .പി അനിൽകുമാർ, കർഷകമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് പി.കെ.പ്രകാശൻ അരുൺ ആവിക്കര,ശ്രീകല എന്നിവർ സംസാരിച്ചു. ജൈവകർഷകർക്ക് വിഷു കൈനീട്ടവും വിഷു കോടിയും നൽകി കർഷകരെ ജില്ലാ പ്രസിഡൻ്റ് ആദരിച്ചു

Post a Comment

Previous Post Next Post