കുവൈത്തിൽ നിര്യാതനായി.
പെരിങ്ങാടി: പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം മുനാം മഹലിൽ താമസിക്കുന്ന കുറീച്ചൻ കണ്ടി അബ്ദുസ്സലാം (51) നിര്യാതനായി.
ഒരു മാസത്തോളമായി കുവൈത്തിൽ ആശുപത്രിയിൽ വെൻറ്റിലേറ്ററിലായിരുന്നു.
കുവൈത്ത് കേരള ഇസ്ലാഹീ സെൻറ്ററിന്റെ സജീവ പ്രവർത്തകനും, ഫർവാനിയ നോർത്ത് യൂണിറ്റിന്റെ പ്രസിഡണ്ടും, സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു.
പി. പി. ഇസ്മായിലിന്റെയും, കുറീച്ചൻ കണ്ടി കുഞ്ഞലുവിന്റെയും മകനാണ്.
ഭാര്യ: ബോംബെ റസ്റ്റോറൻറ്റ് അഹമ്മദിന്റെ മകൾ ആമീനാജ് മഹലിൽ റുക്ക്സാന (കിടാരൻ കുന്ന്, ന്യൂമാഹി).
മക്കൾ: സഹൽ (ഇഞ്ചിനിയറിംഗ് വിദ്യാർത്ഥി, ബംഗളൂരു), ഖദിജ, ആമിന (ഇരുവരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: അബ്ദുൽ മുനാം, നബീല, നജ്ല, നദീം, നസീം.
ഖബറടക്കം ഇന്ന് ഞായറാഴ്ച (02/04/2023) രാത്രി കുവൈത്തിൽ നടക്കും.

Post a Comment