മാഹി മേഖല കായിക മേള സമാപിച്ചു
പന്തക്കൽ പിഎംശ്രീ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മൈതാനത്ത് നടന്ന കായിക മേള സമാപിച്ചു.
വ്യക്തിഗതം ഇനങ്ങളിൽ
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ
മുഹമ്മദ് ഫുവാദ് (സെന്റ് തെരേസ സ്കൂൾ) ,
പെൺകുട്ടികളുടെ വിഭാഗത്തിൽ ശിവാനി സജീവ് (എക്സൽ പബ്ളിക്ക് സ്കൂൾ) ,
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീ നന്ദു കെ (വി എൻ പുരുഷോത്തമൻ) പെൺകുട്ടികളുടെ വിഭാഗത്തിൽ അമൃത പി പി
(പി എം ശ്രീ ഐ കെ കെ )
ഹൃദിക
(വിഎൻപി )
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗം അയൺ മഹമൂദ് (എക്സൽ പബ്ളിക്ക് സ്കൂൾ)
പെൺകുട്ടികളുടെ വിഭാഗം റിയ രാജേഷ് (പിഎംഎസ്ആർഐ ഐകെകെ )
എന്നിവർ വിജയികളായി.
വേഗതയേറിയ താരങ്ങളായി വി എൻ പുരുഷോത്തമനിലെ കെ ശ്രീനന്ദുവിനെയും , പി എം ശ്രീ ഐ കെ കെ യിലെ പി പി അമൃതയേയും തിരഞ്ഞെടുത്തു.
സമാപനച്ചടങ്ങിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിദ്യാഭ്യാസ മേലധ്യക്ഷ എം എം തനുജ അധ്യക്ഷത വഹിച്ചു.
മാഹി പോലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ
മുഖ്യ ഭാഷണം നടത്തി.ലിസി ടീച്ചർ സ്വാഗതവും,ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു


Post a Comment