*കരിയാട് വീണ്ടും കാട്ടുപന്നി ആക്രമണം, യുവാവിന് പരിക്ക്*
പടന്നക്കരയിലെ മീത്തൽ സത്യ നെ യാണ് ഇന്ന് രാവിലെ ഏകദേശം 6 മണിയോടു കൂടി കരിയാട് മീനാക്ഷി മുക്കിന് സമീപത്തായി കാട്ടു പന്നി അക്രമിച്ചത്. രണ്ട് കൈക്കും വയറ്റിനും ഗുരുതര പരിക്ക് പറ്റിയ സത്യനെ തലശ്ശേരി സഹകര ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശിശ്രൂഷ നൽകി. കരിയാടും പരിസര പ്രദേശങ്ങളിലും അറിയപ്പെടുന്ന വയർ മാനാണ് സത്യൻ . ജോലിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാ മദ്ധ്യേയാണ് അപകടത്തിൽ പെട്ടത്.

Post a Comment