തൊഴിലാളികളെ കൈയൊഴിഞ്ഞ് മാഹിയിലെ ഇ.എസ്.ഐ
(പതിനായിരത്തോളം പേർക്ക് ഇ.എസ്.ഐ.ആനുകൂല്യം ലഭിക്കുന്നില്ല)
8Mahe5 മാഹി ഈസ്റ്റ് പളളൂരിലെ ഇ.എസ്.ഐ. ഓഫീസ്
മയ്യഴി: ഈസ്റ്റ് പള്ളൂരിൽ പ്രവർത്തിക്കുന്ന ഇ. എസ്.ഐ ഡിസ്പെൻസറിയിൽ ഇൻഷൂറൻസ് പരിരക്ഷയുള്ള മൂവായിരത്തോളം തൊഴിലാളികൾ ത്രിശങ്കുവിൽ.
പള്ളൂർ സ്പിന്നിങ് മിൽ, വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു തൊഴിൽ സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലാളികളാണ് ഇവിടെ ചികിത്സ തേടുന്നത്. മാഹിയിലെ തൊഴിലാളികൾക്ക് പള്ളൂർ ഇ.എസ്.ഐ ഡിസ്പെൻസറിയിൽ ലഭ്യമാകാത്ത സ്പെഷ്യാലിറ്റി - സൂപ്പർ സ്പെഷ്യാലിറ്റി റഫറൽ ചികിത്സകൾ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്നില്ല.
കേരളത്തിലെ ഇ.എസ്.ഐ ഡിസ്പെൻസറികളിൽ സാധാരണ ലഭ്യമാകാത്ത സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി റഫറൽ ചികിത്സകൾ കേരളത്തിലെ
രോഗികൾക്ക് ലഭിക്കുന്നത് എം പാനൽ ചെയ്യപ്പെട്ട പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നിന്നാണ്.
അവയെല്ലാം സൗജന്യമായണ് ലഭിക്കുന്നത്. എന്നാൽ മാഹിയിൽ ഇതിന് സംവിധാനമില്ല. 800 കിലോമീറ്ററിലേറെ സഞ്ചരിച്ച് പുതുച്ചേരിയിലെത്തി ചികിത്സ തേടുക അപ്രായോഗികമാണ്
മൂവായിരം തൊഴിലാളികളുടെ
കുടുംബാംഗങ്ങൾ കൂടിച്ചേർന്നാൽ ഏതാണ്ട് 10,000 പേർക്കാണ് പള്ളൂർ ഇ.എസ്.ഐയിൽ ചികിത്സ ലഭിക്കേണ്ടത്. എന്നാൽ 15 ന് താഴെ
രോഗികൾ മാത്രമാണ് ദിവസേന പള്ളൂർ ഇ.എസ്.ഐയിൽ എത്തുന്നത്.
തങ്ങൾക്ക് ലഭിക്കുന്ന വേതനത്തിൽ നിന്നാണ് കെട്ടിട വാടക 36,000 രൂപയും ജീവനക്കാരുടെ ശമ്പളവും നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. എന്നിട്ടും
മാഹിയിലെ തൊഴിലാളികൾക്ക് അർഹമായ ചികിത്സ ലഭിക്കുന്നില്ല. ഹൃദയാഘാതം, അർബുദം പോലുള്ള ഗുരുതരമായ രോഗങ്ങൾ വന്നാൽ നിർധനരായ രോഗികൾക്ക് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാൽ മാത്രമെ ചികിത്സ ലഭിക്കൂ എന്ന അവസ്ഥയാണ്.
എന്നാൽ കേരളത്തിലെ ഇ.എസ്.ഐ
ഡിസ്പെൻസറികളിൽ ഉള്ള രോഗികൾക്ക് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ അവർ പണം നൽകാതെ ഇ.എസ്.ഐ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ സ്വകാര്യ ആശുപത്രികളിൽ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനാലാണ് മാഹിയിലെ രോഗികൾക്ക് ചികിത്സ ഇപ്പോൾ ലഭ്യമാകാത്തതെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു.
മാഹിയിലെ ഇ.എസ്.ഐ ഉപഭോക്താക്കൾ പണം സംഘടിപ്പിച്ച്
പള്ളൂർ ഡിസ്പെൻസറിയിൽ ലഭ്യമാകാത്ത ചികിത്സ നടത്തിയതിൻ്റെ ബിൽ അടക്കുകയും പിന്നീട് ബിൽ തുക ലഭിക്കാനായി ഇ.എസ്.ഐയിൽ സമർപ്പിക്കുകയാണ് ചെയ്തിരുന്നത്. മുൻപ് ഇത്തരം ബില്ലുകൾ പാസായി തുക ലഭിച്ചിരുന്നു.
എന്നാൽ 2016 ശേഷം ഇത്തരം ബില്ലുകൾ കെട്ടിക്കിടക്കുകയാണ്. രോഗികൾക്ക് അപൂർവ്വമായി മാത്രമേ ഇത്തരം ബിൽ പാസാക്കി ലഭിക്കുന്നുള്ളൂ.
ഇതിനെ തുടർന്ന് പള്ളൂർ സ്പിന്നിങ്ങ് മില്ലിലെ തൊഴിലാളി നേതാക്കൾ ഇ.എസ്.ഐ കേന്ദ്ര ബോർഡ് അംഗം രാധാകൃഷ്ണനെ സമീപിച്ച് പരാതികൾ ഉന്നയിച്ചു. തുടർന്ന് അദ്ദേഹം മാഹി ഇ.എസ്.ഐ. ഓഫീസും ഗവ.ആസ്പത്രിയും സന്ദർശിക്കുകയും യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. കേരളത്തിൽ ലഭ്യമാവുന്ന തരത്തിലുള്ള ഇ.എസ്.ഐ ആനുകൂല്യങ്ങൾ മാഹിയിലെ ഇ.എസ്.ഐ. തൊഴിലാളികൾക്കും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാല് വർഷമായിട്ടും ഇതിന് നടപടികളൊന്നുമായിട്ടില്ല. ഇത് സംബന്ധിച്ച് പുതുച്ചേരി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഇ.എസ്.ഐ. ഡയറക്ടർ എന്നിവർക്ക് മാഹിയിലെ വി.വത്സരാജ് ഉൾപ്പെടെ തൊഴിലാളി നേതാക്കൾ നിവേദനവും നൽകിയിരുന്നു. എന്നാൽ ഇ.എസ്.ഐയിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയെങ്കിലും കേരളത്തിലെ സ്വകാര്യ ആസ്പത്രികളുമായി ഉടമ്പടികൾ ഉണ്ടാക്കാൻ ഇത് വരെ യാതൊരു നടപടികളും ഉണ്ടായില്ല. ഇക്കാര്യത്തിൽ മാഹി എം.എൽ.എ ഇടപെടണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ഇ.എസ്.ഐ. ആനുകൂല്യങ്ങൾ ലഭ്യമാക്കണം
മാഹിയിലെ ഇ.എസ്.ഐ. തൊഴിലാളികൾക്ക് അർഹമായ ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യം എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ പുതുച്ചേരി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇക്കാര്യത്തിലുള്ള അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്ന്
, ജനറൽ സെക്രട്ടറി, കേരള ടെക്സ്റ്റയിൽ ഫെഡറേഷൻ സംസ്ഥാന സമിതിവി വത്സരാജ് പറഞ്ഞു.

Post a Comment