o തടിക്കഷണങ്ങൾ പൊതുവഴിയിൽ, പൊതു ജനം പൊതുനിരത്തിൽ
Latest News


 

തടിക്കഷണങ്ങൾ പൊതുവഴിയിൽ, പൊതു ജനം പൊതുനിരത്തിൽ

 *തടിക്കഷണങ്ങൾ പൊതുവഴിയിൽ,  പൊതു ജനം പൊതുനിരത്തിൽ* 




മാഹി : രണ്ട് ദിവസങ്ങൾക്ക് മുമ്പ് ആശുപത്രി ജംഗ്ഷനിൽ മുൻസിപ്പാലിറ്റിക്ക് തൊട്ടടുത്ത് മുറിഞ്ഞ് വീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റി റോഡോട് ചേർന്ന് സ്ളാബിന് മുകളിൽ കൂട്ടിയിട്ടത് കാരണം വഴി നടക്കാനിടമില്ലാതെ പൊതു ജനം ദുരിതത്തിലായി.





മുൻസിപ്പാലിറ്റി, പി ഡബ്ല്യൂ ഡി ഓഫീസുകളുടെ മൂക്കിൻ തുമ്പത്താണ് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് പൊതുജനത്തെ പൊതുനിരത്തിലാക്കിയത്.

റോഡിനിരുവശത്തുമായി നടപ്പാതയിൽ മരത്തടികളും മരകൊമ്പുകളും കൂട്ടിയിട്ടിരിക്കുകയാണ്.

തലശ്ശേരി ഭാഗത്തേക്കുള്ള ബസ് നിർത്തുന്നയിടത്ത് തന്നെയായതിനാൽ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.


സ്ത്രീകളും , കൊച്ചു കുട്ടികളുമടക്കം റോഡിലിറങ്ങി നടക്കേണ്ടി വരുന്നത് ദുരന്തം വരുത്തി വെച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.


എത്രയും പെട്ടെന്ന് മരത്തടികൾ നീക്കം ചെയ്ത് ഫുട്പാത്തിലൂടെ വഴി നടക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post