o ബ്ലഡ് ഡോണേർസ് കേരളക്ക് അവാർഡ്
Latest News


 

ബ്ലഡ് ഡോണേർസ് കേരളക്ക് അവാർഡ്

 ബ്ലഡ് ഡോണേർസ് കേരളക്ക് അവാർഡ്



തലശ്ശേരി:രക്തദാന പ്രവർത്തനങ്ങളിൽ പ്രോത്സാഹനവും അകമഴിഞ്ഞ പിന്തുണണയും നൽകുന്ന കെ സി.വൈ.എം, എസ് എം.വൈ.എം എന്ന പ്രസ്ഥാനം  മോൺ. കുര്യാക്കോസ് മുണ്ടപ്ലാക്കലിൻ്റെ പേരിൽ ഏർപ്പെടുത്തിയ സാമൂഹ്യ സേവന  അവാർഡ്  ബ്ലഡ്‌ ഡോണേഴ്സ് കേരളയ്ക്ക് ലഭിച്ചു.

തലശ്ശേരി സന്ദേശ് ഭവനിൽ തലശ്ശേരി ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിൽ നിന്നും വി.പി. സജിത്ത് , സമീർ പെരിങ്ങാടി, ഫസൽ ചാലാട്, അജീഷ് തടിക്കടവ്, പി.പി.റിയാസ്  മാഹി, റയീസ് മാടടപ്പീടിക എന്നിവർ 10001 രൂപയും പ്രശസ്തി ഫലകവും ഏറ്റുവാങ്ങി


ചിത്രവിവരണം: ആർച്ച് ബിഷപ്പ് എമിരിറ്റിസ് മാർ ജോർജ് ഞറളക്കാട്ടിൽ അവാർഡ് സമ്മാനിക്കുന്നു.

Post a Comment

Previous Post Next Post