o ആരോഗ്യ ജാഗ്രത ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു
Latest News


 

ആരോഗ്യ ജാഗ്രത ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു

 *ആരോഗ്യ ജാഗ്രത ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു*



അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു.പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.പകർച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണം,ജലസ്രോതസ്സുകളുടെ ശുചീകരണം,രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ കെ അബ്ദുൾ നസീർ  അവതരിപ്പിച്ചു.മഴക്കാലപൂർവ്വ ശുചീകരണം,മാലിന്യ സംസ്കരണം ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങളും അവ നടപ്പിലാക്കേണ്ട സമയ ക്രമവും അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് എം കെ വിശദീകരിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് എന്നിവർ സംസാരിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാർ ഇ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post