o ചൊക്ലിയിൽ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സുധാകരപക്ഷത്തിന് കനത്ത തിരിച്ചടി
Latest News


 

ചൊക്ലിയിൽ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സുധാകരപക്ഷത്തിന് കനത്ത തിരിച്ചടി

 ചൊക്ലിയിൽ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സുധാകരപക്ഷത്തിന് കനത്ത തിരിച്ചടി



തലശ്ശേരി: കോൺഗ്രസ്സിൻ്റെ അഭിമാന സഹകരണ സ്ഥാപനമായ ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഇന്നലെ നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ, മുഴുവൻ സീറ്റിലും ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് കോൺഗ്രസ്സ് വിമത വിഭാഗമായ, നിലവിലുള്ള ഭരണസമിതിയുടെ പാനൽ സമ്പൂർണ്ണ വിജയം കൈവരിച്ചു.

കെ.പി.സി.സി.പ്രസിഡണ്ട്കെ.സുധാകരനേറ്റ കനത്ത പ്രഹരമാണിത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വിമത വിഭാഗം നേതാക്കളായ വി.കെ.ഭാസ്ക്കരൻ മാസ്റ്റരേയും, അഡ്വ.പി.കെ.രവീന്ദ്രനേയും ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ സംഘടനയിൽ നിന്നും സസ്പൻറ് ചെയ്തിരുന്നു. നിലവിലെ സൊസൈറ്റി പ്രസിഡണ്ട് കെ.പി.ദയാനന്ദൻ മാസ്റ്റരെ മൂന്ന് മാസം മുമ്പ് പാർടിയിൽ നിന്നും പുറത്താക്കിയിരുന്നു.സർവ്വസന്നാഹങ്ങളോടെയുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.കഴിഞ്ഞ ദിവസം വോട്ടർമാരടക്കമുള്ളവരുടെ കൺവൻഷൻ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. കെ.സുധാകരൻ നേരിട്ട് യോഗത്തിൽ പങ്കെടുത്തിരുന്നു. ഓരോ വോട്ടറേയും ഡിസി.സി.പ്രസിഡണ്ട് നേരിട്ട് ഫോണിൽ വിളിച്ച് വോട്ടഭ്യർത്ഥിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളം - പുതുച്ചേരി പോലീസ് സേനകളുടെ ശക്തമായ സാന്നിദ്ധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.വിമത വിഭാഗം നേതാവ് ഭാസ്ക്കരൻ മാസ്റ്റർക്ക് 167 വോട്ട് കിട്ടിയപ്പോൾ, ഔദ്യോഗിക പക്ഷത്തെ പി.സതിക്കാണ് (49 വോട്ട് ) കൂടിയ വോട്ട് ലഭിച്ചത്.

ഒരു കാലത്ത് കോൺഗ്രസ്സിൻ്റെ ശക്തി ദുർഗ്ഗമായിരുന്ന ചൊക്ളി, ഒളവിലം പ്രദേശങ്ങളിൽ ഗ്രൂപ്പ് പോരിൽ 'ആടിയുലയുകയാണ് സംഘടനാ സംവിധാനം.

കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങൾ നേരിട്ട് പ്രയോഗിച്ചെങ്കിലും എവിടേയും ഏശിയില്ല.

കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ഉൾപ്പെട്ട അന്നത്തെ അവിഭക്ത ജില്ലയിൽ കോൺഗ്രസ്സിന് ഭരണം ലഭിച്ച രണ്ട് പഞ്ചായത്തുകളിലൊന്നാണ്ചൊക്ളി.

ജനസ്വാധീനമുള്ള നേതാക്കളാണ് ഇപ്പോൾ നടപടിക്ക് വിധേയരായ മൂന്ന് പേരും.

ഡി.സി.സി.മെമ്പറും, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ സെക്രട്ടരിയും, ചൊക്ലി സർവ്വീസ് കോ-ഓപ്പ്: ബേങ്ക് മുൻ ഡയറക്ടറും, കെ.എ.പി.ടി.യു.മുൻ സംസ്ഥാന സെക്രട്ടറിയും തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനുമാണ് പി.കെ.രവീന്ദ്രൻ.

ജില്ലയിലെ അറിയപ്പെടുന്ന പ്രഭാഷകനും, കവിയും, 16 ഗ്രന്ഥങ്ങളുടെ കർത്താവു മാണിദ്ദേഹം.

ദീർഘകാലം ചൊക്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും കാൽ നൂറ്റാണ്ടുകാലം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും, മുൻ ഡി.സി.സി.അംഗവുമാണ് വി.കെ.ഭാസ്ക്കരൻ മാസ്റ്റർ.ആദ്ധ്യാത്മിെക രാമായണം, ശ്രീനാരായണ ഗുരു സമ്പൂർണ്ണ ജീവചരിത്രം, മുഹമ്മദ് നബി, യേശുദേവൻ തുടങ്ങിയവരുടെ ജീവചരിത്ര കാവ്യരചന നടത്തിയ ഭാ‌സ്ക്കരൻ മാസ്റ്റർ, ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവും ഗുരുധർമ്മസഭയുടെ സാരഥിയുമാണ്. കോൺഗ്രസ്സ് ബ്ലോക്ക് വൈ: പ്രസിഡണ്ടായിരുന്ന കെ.പി.ദയാനന്ദൻ മാസ്റ്റർ മികച്ച സഹകാരിയും ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ടുമാണ്.

കോൺഗ്രസ്സിൻ്റെ ചൊക്ലിയിലെ സുപ്രധാന സ്ഥാപനമായ ഈ സൊസൈറ്റിയുടെ കീഴിലാണ് വനിത സഹകരണ ബേങ്ക്,

നീതി മെഡിക്കൽസ്, നീതി ഇലക്ട്രിക്കൽസ് തുടങ്ങിയ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post