*മാഹിയെ മറ്റൊരു ബ്രഹ്മപുരമാക്കാനാണോ.....?*
മാഹി: മാലിന്യങ്ങൾ കത്തിച്ചത് മൂലം പുകയും ശ്വാസകോശ രോഗങ്ങളുമായി കൊച്ചി കോപ്പറേഷൻ പരിധിയിൽപ്പെട്ട ബ്രഹ്മപുരം പോലെ മാഹിയെയും മാലിന്യം കത്തിച്ച് മറ്റൊരു ബ്രഹ്മപുരമാക്കാണാണോ മാഹി മുൻസിപ്പാലിറ്റി ശുചീകരണ കരാറുകാരുടെ ശ്രമം. മാഹി മുൻസിപ്പൽ മൈതാനത്തെ തേൻമാവിൻ ചുവട്ടിൽ വലിയ കുഴി കുഴിച്ചാണ് മുനിസിപ്പാലിറ്റി കരാർ നല്കിയ ശുചീകരണ കരാറുകാർ നഗരമാലിന്യം കത്തിക്കുന്നത്. കത്തിക്കുന്ന പുക ദേശീയപാതയുടെ രണ്ട് വൺവേകളിലും നിൽക്കുന്ന ജനങ്ങൾക്കും കച്ചവടകാർക്കും ശല്യമാണ്. കൂടാതെ മാഹിയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ മാഹിപ്പളളിയിലേക്ക് ഈ കരിയും പുകയും ചെല്ലുന്നത്.
വീഡിയോ കാണാം
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യ നിർമാർജനത്തിനായി മുനിസിപ്പാലിറ്റി തുക ഈടാക്കാറുണ്ട്. പുറമേ വീട്ടുകാരോ സ്ഥാപനങ്ങളോ മാലിന്യം കത്തിച്ചാൽ പിഴയും ഈടാക്കാറുണ്ട് എന്നിട്ടാണ് മുനിസിപ്പാലിറ്റിയുടെ കരാറുകാരുടെ വക ഈ പരസ്യ നിയമ ലംഘനം.
2017ല്‍ വെളിയിട വിസർജന വിമുക്ത പ്രദേശമായി തിരഞ്ഞെടുക്കപെട്ട മാഹി, ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏറ്റവും ശുചിത്വ ജില്ലയായി പ്രഖ്യാപിച്ച മാഹി, ഏറ്റവും ശുചിത്വ ജില്ലക്കുള്ള സഫായിഗിരി അവാര്ഡ് ഉപരാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ച മാഹി മുനിസിപ്പാലിറ്റിയിലാണ് ഈ പരസ്യ നിയമ ലംഘനം നടത്തുന്നത്. ബ്രഹ്മപുരത്ത് തീ ഇട്ടതിൻ്റെ പേരിൽ കൊച്ചി കോർപ്പറേഷന് ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തിയ പശ്ചാത്തലത്തിൽ നടത്തുന്ന ഈ തീയിടൽ മാഹി മുനിസിപ്പാലിറ്റിക്കും ബാധകമല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം

Post a Comment