*ദശലക്ഷ ദീപ സമാരംഭഘോഷയാത്ര*
അഴിയൂർ പള്ളിയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ദശലക്ഷദീപ (2023 വിഷു മുതൽ 2024 വിഷു വരെ )സമർപ്പണത്തിന് തുടക്കം കുറിച്ചുകൊണ്ട് "ദശലക്ഷ ദീപ സമാരംഭ ഘോഷയാത്ര " അഴിയൂർ മാനങ്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും, കുന്നുമഠം കളരി ഭഗവതി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും വെളിച്ചെണ്ണ എഴുന്നള്ളിച്ച് കൊണ്ടുള്ള വർണ്ണ ശബളമായ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു, ക്ഷേത്രം ഊരാളാൻ കോയ്മമഠം ഇല്ലം ബ്രഹ്മ ശ്രീ നാരായണൻ നമ്പൂതിരി വെളിച്ചെണ്ണ ഏറ്റുവാങ്ങി ഭാഗവാന് സമർപ്പിച്ചു.
ഭാഗവത യാജ്ഞാചര്യൻ മൊളേരി ഇല്ലം ബ്രഹ്മ ശ്രീ രഞ്ജിത്ത് നമ്പൂതിരിയും ക്ഷേത്രം മാനേജിങ് ട്രസ്റ്റി ബ്രഹ്മ ശ്രീ നാരായണൻ നമ്പൂതിരിയും ചേർന്ന് ദീപ പ്രോജ്ജ്വലനം നടത്തി.

Post a Comment