*എസ് കെ ബി എസ് യൂത്ത് വിംഗ് വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടന്നു*
മാഹി : ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രം എസ് കെ ബി എസ് യൂത്ത് വിങ്ങിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച ക്ഷേത്രാങ്കണത്തിൽ വെച്ച്
ചിത്രരചനാ മത്സരവും, ഉപന്യാസം മത്സരവും സംഘടിപ്പിച്ചു.
പി പി വിനോദന്റെ അധ്യക്ഷതയിൽ
ചിത്രകാരൻ രാകേഷ് ഉദ്ഘാടനം നിർവഹിച്ചു.
എസ് കെ ബി എസ് യൂത്ത് വിങ് പ്രസിഡണ്ട് ഇന്ദ്രജിത്ത് സ്വാഗതവും, എസ് കെ ബി എസ് യൂത്ത് വിംഗ് ട്രഷറർ ശ്രീരാഗ് നന്ദിയും പറഞ്ഞു.



Post a Comment