*ഉത്തര മേഖല ചിത്രരചന മത്സരം*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗധാരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന മമ്പള്ളീന്റവിട ശാന്ത ബാലൻ സ്മാരക സ്വർണമെഡലിനു വേണ്ടിയുള്ള ഉത്തര മേഖല ചിത്രരചന മത്സരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു പ്രശസ്ത ചിത്രകാരൻ അശോക് ബി ടി കെ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്രസെക്രട്ടറി പി കെ സതീഷ് കുമാർ, ഗിരീഷ് മമ്പള്ളി എന്നിവർ ആശംസ നേർന്നു. വായന ശാല സെക്രട്ടറി മജീഷ് ടി തപസ്യ സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് രൂപേഷ് ബ്രഹമം നന്ദിയും പറഞ്ഞു.നൂറിൽപരം കുട്ടികൾ പങ്കെടുത്ത മത്സരത്തിന് ഹരീഷ് ബാബു ടി , ഷാജേഷ് ടി പി, ഒ വി ജയൻ, രാജേഷ് കണ്ണോത്ത്, ഷാനീഷ് സി ടി കെ , എം വിജയന്‍ , സജീവൻ കണ്ണോത്ത്, ഷൈജ വിജയൻ എന്നിവർ നേതൃത്വം നൽകി. വായനശാലയുടെ ഒൻപതാം വാർഷിക ആഘോഷമായ ഫെബ്രുവരി 9ന് സംസ്കാരിക സായാഹ്നത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ചടങ്ങ് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് പി കെ ഗോപി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവം ഫെബ്രുവരി 9 മുതൽ 14 വരെയാണ്.

Post a Comment